വിഐപി ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് ഐജി ശ്രീലേഖ
തിരുവനന്തപുരം: കിളിരൂര്‍ കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഒരിക്കലും വിഐപികള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നില്ലെന്ന് ഐജി ശ്രീലേഖ തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കി. മാതാ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ ശാരിയില്‍ നിന്ന് താന്‍ ഒറ്റക്കാണ് മൊഴി രേഖപ്പെടുത്തിയതെന്നും ശ്രീലേഖ പറഞ്ഞു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി തോമസ് ചാണ്ടി എംഎല്‍എയേയും മാധ്യമപ്രവര്‍ത്തകനായ കെ പി മോഹനനേയും ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് കേസില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. നിലവില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരല്ലാതെ മറ്റാര്‍ക്കും കേസില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ശ്രീലേഖ മൊഴി നല്‍കി.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































