ജയരാജിന്റെ പകര്‍ന്നാട്ടം പ്രദര്‍ശനത്തിനൊരുങ്ങി

Published: December 24, 2011 | By:    |    comments
jayaraj
Facebook Google +

ജയരാജ് സംവിധാനം ചെയ്ത പകര്‍ന്നാട്ടം ഈ മാസം മുപ്പതിന് തിയറ്ററുകളിലേക്ക്. തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഇരകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ കഥയാണ് ചിത്രം

.ഉത്തരമലബാറിന്റെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലത്തിനൊപ്പം രാഷ്ട്രീയകൊലപാതകങ്ങളും എന്‍ഡോസള്‍ഫാനും പ്രമേയമാക്കിയാണ് പകര്‍ന്നാട്ടം.

ജയറാമും സബിതാ ജയരാജുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. രാഷ്ട്രീയവൈരങ്ങളുടെ ഇരയായി കൊലചെയ്യപ്പെടുന്നവരും പ്രസ്ഥാനത്തിന് വേണ്ടി കൊലക്കുറ്റം ഏറ്റെടുക്കേണ്ടി വരുന്നവരും പകര്‍ന്നാട്ടത്തില്‍ കഥാപാത്രങ്ങളാകുന്നു.

മറ്റൊരാളുടെ തെറ്റിന് ജീവിതം പകരം നല്‍കേണ്ടിവന്ന എന്‍ഡോസള്‍ഫാന്‍ ഇരകളിലേക്കും പ്രമേയം കടന്നുചെല്ലുന്നുണ്ട്. തോമസ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് ജയറാം.

കാമുകി മീരയുടെ വേഷത്തില്‍ സബിതാ ജയരാജ് കഥാപാത്രമാകുന്നു.തമിഴ് താരം വിജയ് വിക്ടറും ശ്രദ്ധേയവേഷത്തിലുണ്ട്. സിനു മുരിക്കുമ്പുഴയാണ് ക്യാമറ.

ഗണേഷ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ രവി കൊട്ടാരക്കരയാണ് പകര്‍ന്നാട്ടം നിര്‍മ്മിച്ചിരിക്കുന്നത്. സോഭിന്‍ കെ സോമന്‍ ആണ് എഡിറ്റിംഗ്. കൈലാസ് മേനോനാണ് സംഗീതം. അജയന്‍ കാട്ടുങ്ങലാണ് കലാസംവിധാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top