Indiavision Live | Malayalam News Channel

Home »

യാഹൂ മെയില്‍ ഇനി മലയാളത്തിലും…

ഇന്റെര്‍നെറ്റ് ലോകത്തെ കിടമല്‍സരങ്ങള്‍ക്കിടയില്‍ തങ്ങളുടെ ആധിപത്യം ലോകത്തിന്റെ മുക്കിലും,മൂലയിലും അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മലയാളം ഉള്‍പ്പെടെ 6 ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ യാഹൂ മെയില്‍ സര്‍വീസ് ആരംഭിക്കുന്നത്.മലയാളം,തമിഴ്,കന്നട,തെലുങ്ക്,മറാത്തി,ഗുജറാത്തി എന്നീ 6 ഭാഷകളിലായിരിക്കും യാഹുവിന്റെ പുതിയ മെയില്‍ പതിപ്പ് ലഭ്യമാകുക.

നിലവില്‍ ഇംഗ്ലീഷിനു പുറമെ ഹിന്ദി,ബംഗാളി എന്നീ ഭാഷകളിലാണ് ഇന്ത്യയില്‍ യാഹു മെയില്‍ ലഭ്യമായിരുന്നത്. യാഹുവിന്റെ പുതിയ മെയില്‍ പതിപ്പ് ലോകത്താകമാനം 22 ഭാഷകളിലാണ് ഒരുക്കിയിട്ടുള്ളത്. 16 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന 27 സൈബര്‍മാര്‍ക്കറ്റുകളില്‍ തങ്ങളുടെ പ്രാധിനിത്യം ഉറപ്പിക്കുകയാണ് ഈ പുതിയ മെയില്‍ പതിപ്പിലൂടെ യാഹൂ ഉദ്ദ്യേശിക്കുന്നത്.

നിരവധി ഫീച്ചേഴ്‌സുകളുമായി ഇറങ്ങുന്ന പുതിയ പതിപ്പ് വേഗതകൊണ്ടും,സുരക്ഷിതത്ത്വംകൊണ്ടും,മറ്റു മെയില്‍ സര്‍വ്വീസുകളേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് യാഹുവിന്റെ ഉടമകളുടെ വാദം. ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ ആശവിനിമയ പ്രാഗല്‍ഭ്യം വര്‍ധിപ്പിക്കുവാന്‍ ഈ നീക്കം ഏറെ സഹായകരമാകുമെന്നും ഇവര്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ നിന്നും,യാഹൂ ഗ്രൂപ്പില്‍നിന്നും,മറ്റു യാഹൂ മെയില്‍ അക്കൗണ്ടില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ക്ക് തല്‍സമയം മറുപടി നല്‍കുവാനുളള ഓപ്ഷന്‍സും അടങ്ങിയതാണ് യാഹുവിന്റെ പുതിയമുഖം.അതുകൂടാതെ പുതുതായി ചേര്‍ത്തിട്ടുള്ള ‘അപ്‌ഡെയ്‌ററ് ടാബ്’ വഴി ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് ,ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ നിന്നുമുള്ള അപ്‌ഡെയ്റ്റ്‌സും,നോട്ടിഫിക്കേഷന്‍സും ഒരേസമയം കാണുവാനും ,ഷെയര്‍ ചെയ്യുവാനും സാധിക്കും.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ഡിസംബര്‍ 31, 2011  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read