ഭൂപരിഷ്‌ക്കരണ നിയമം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അവകാശ പ്രഖ്യാപന റാലിയും ഭൂരഹിത സമ്മേളനവും നടത്തുമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതിയും ചെങ്ങറ പുനരധിവാസ സമിതിയും അറിയിച്ചു.
പെരുന്തല്‍മണ്ണയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ മാന്തോണി യുസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പെരുന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഡങ്കിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ പോലീസ് ക്യാമ്പ് അടച്ചുപൂട്ടി. ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ഡിജിപി വേണുഗോപാല്‍ കെ നായരുടേതാണ് ഉത്തരവ്. പകരമെത്തുന്ന പോലീസുകാര്‍ക്കായി എസ്.എ.പി ക്യാമ്പില്‍ താല്‍ക്കാലിക ക്യാമ്പ് സ്ഥാപിക്കും.
കാന്തപുരത്തിന് തിരുകേശം നല്‍കിയ അഹമ്മദ് ഖസ്‌റജിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇ.കെ. സുന്നി വിഭാഗം അറിയിച്ചു. മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കാന്തപുരം അവസരം ഒരുക്കണമെന്നും സുന്നി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാറിന്റെ പോസ്റ്റര്‍ വിവാദത്തില്‍ ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ ഭിന്നത. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിലെ ഒരു വിഭാഗവും
ഛായാഗ്രഹന്‍മാരുടെ യൂണിയനായ ക്യുമാകുമാണ് മൗനം തുടരുന്ന നേതൃത്വത്തിനെതിരെ നിലപാടിനൊരുങ്ങുന്നത്
ഇന്നസെന്റും ഭഗതും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് പേരിനൊരു മകന്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയാനാണ് സംവിധായകന്‍ വിനു ആനന്ദ് ചിത്രത്തിലൂടെ ശ്രമിക്കുന്നത്. ശരണ്യയാണ് ചിത്രത്തിലെ നായിക
കോക്‌ടെയിലിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്തകാലത്ത് പ്രദര്‍ശനത്തിന് സജ്ജമായി. പുതിയ ശൈലിയില്‍ കഥ പറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. ഇന്ദ്രജിത്തും അനൂപ് മേനോനും മൈഥിലിയും, നിഷാനുമടക്കം വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.