Indiavision Live | Malayalam News Channel

Home »

കൂര്‍ക്കംവലി തടയാന്‍ റോബോ

കൂര്‍ക്കംവലി നിങ്ങള്‍ക്ക് കീറാമുട്ടിയാകാറുണ്ടൊ? വിഷമിക്കേണ്ട അതിനും പരിഹാരമായിരിക്കുന്നു. ഓമനിക്കാന്‍ പറ്റുന്ന ഒരു റൊബോര്‍ട്ടാണ് കൂര്‍ക്കം വലിക്ക് പ്രതിവിധിയുമായെത്തുന്നത്. അതും കുട്ടികരടിയുടെ രൂപത്തില്‍. ഒരു റൊബോര്‍ട്ടിനെ കൊണ്ട് എങ്ങനെ കൂര്‍ക്കംവലി തടയാം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഈ കൂഞ്ഞന്‍ റൊബോര്‍ട്ട് കൂര്‍ക്കംവലിക്കുന്ന ആളുടെ അടുത്ത് വെച്ച് കൊടുത്താല്‍ മതി. കൂര്‍ക്കം വലി അതിര് കടക്കുകയാണെങ്കില്‍ റൊബോര്‍ട്ട് ഉറങ്ങുന്ന ആളെ കൈകള്‍ കൊണ്ട് തട്ടി അത് ശമിപ്പിക്കും. ജപ്പാനിലെ വസേഡ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍മാരാണ് കൗതുകമുണര്‍ത്തുന്ന ഈ കണ്ടെത്തലിന് പിന്നില്‍. ‘ജുക്കുസുകുന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞന്‍ റൊബോര്‍ട്ടിനെ തലയിണയായി ഉപയോഗിക്കാം.

റോബോര്‍ട്ടിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണം വഴിയാണെത്ര കൂര്‍ക്കംവലിക്ക് കൂച്ച് വിലങ്ങിടാന്‍ പോകുന്നത്. കൂര്‍ക്കംവലിക്കുള്ള പ്രധാനകാരണം രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് മൂലം ഹ്യദയമിടിപ്പിലുണ്ടാകുന്ന വര്‍ദ്ധനവാണെന്നാണ് വൈദ്യശാസ്ത്ര വിശദീകരണം. ഇൗ വിശദീകരണം അടിസ്ഥാനമാക്കിയാണ് റൊബോര്‍ട്ടിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

പ്രധാനമായും 2 ഉപകരണങ്ങളാണ് റൊബോര്‍ട്ടിനകത്ത് ഘടിപ്പിച്ചിട്ടുള്ളത്. രക്തത്തിലടങ്ങിയിരിക്കുന്ന ഓക്‌സിജന്റെ അളവെടുക്കുവാനുള്ള പള്‍സ് ഓക്‌സിജന്‍ മീറ്ററും,കൂര്‍ക്കം വലിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുവാനായുളള മൈക്രോഫോണുമാണ് ഈ രണ്ട് ഉപകരണങ്ങള്‍. റൊബോര്‍ട്ടിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്. പള്‍സ് ഓക്‌സിജന്‍ മീറ്ററില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളും,മൈക്രോഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദവും റൊബോര്‍ട്ട് ആദ്യം പരിശോധിക്കും.

കൂര്‍ക്കംവലിയുടെ ശബ്ദം ക്രമാതീതമായി ഉയരുകയാണെങ്കില്‍ റൊബോര്‍ട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങും. റൊബോര്‍ട്ടിന്റെ കുഞ്ഞുകൈകള്‍ ഉറങ്ങുന്ന ആളുടെ മുഖത്ത് തട്ടി അയാളുടെ കിടപ്പിന്റ സ്ഥാനം മാറ്റി കൂര്‍ക്കംവലി ശമിപ്പിക്കുന്നു. ഇതിനായി റൊബോര്‍ട്ടിനെ തലയിണപോലെ ഉറങ്ങുന്ന ആളുടെ വശങ്ങളിലൊ,പിന്‍ഭാഗത്തോ വെക്കണമെന്ന് മാത്രം. ജപ്പാനില്‍ നടന്ന ഇന്റെര്‍നാഷണല്‍ റൊബോര്‍ട്ട് ഷോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഈ റൊബോര്‍ട്ട് കൂടുതല്‍ നിരീഷണങ്ങല്‍ക്കൊടുവില്‍ മാത്രമേ വിപണിയിലെത്തുകയുള്ളൂ.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ജനുവരി 01, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read