Stay Connected:

Indiavision Live | Malayalam News Channel

അമലിന്റെ പുതിയ ‘പാര്‍ട്ടി’

 | Published: January 10, 2012

ഛായാഗ്രഹകനും സംവിധായകനുമായി തന്റെ കഴിവ് തെളിയിച്ച അമല്‍ നീരദ് നിര്‍മ്മാതാവിന്റെ വേഷം അണിയുന്നു.

ചിത്രീകരണത്തിന് മുമ്പേ വാര്‍ത്തകളില്‍ ഇടം പിടിച്ച ‘ബാച്ചിലേഴ്‌സ് പാര്‍ട്ടി’ എന്ന ചിത്രമാണ് അമല്‍ നീരദ് നിര്‍മ്മിക്കുന്നത്.

പുതിയകാലത്തിന്റെ യുവത്വത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥിരാജും ആസിഫ് അലിയും ഇന്ദ്രജിത്തുമടക്കം വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ആര്‍ ഉണ്ണിയും, സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനവും, ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത് അമല്‍ നീരദ് തന്നെയാണ്.  രാഹുല്‍രാജും, റഫീക്ക് അഹമ്മദ് കൂട്ടുകെട്ടിന്റേതാണ് സംഗീതം.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ബാച്ചിലേഴ്‌സ് പാര്‍ട്ടി’യുടെ ചിത്രീകരണം ഈ മാസം 14-ന് മഹാരാജാസ് കോളേജില്‍ ആരംഭിക്കും.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar