Indiavision Live | Malayalam News Channel

ജനുവരി 11, 2012  ലെ വാര്‍ത്തകള്‍

സൈന മലേഷ്യന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍

ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ മലേഷ്യന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലെത്തി. സിംഗപ്പൂരിന്റെ യുവാന്‍ ഗൂവിനെ കടുത്തപോരാട്ടത്തിലാണ് സൈന കീഴടക്കിയത്. ആദ്യസെറ്റ് 19-21 എന്ന സ്‌കോറിന് നഷ്ടമായ സൈന പിന്നീടുള്ള സെറ്റുകള്‍ 21-14, 21-15 എന്ന സ്‌കോറിന് നേടിയാണ് രണ്ടാം റൗണ്ടിലെത്തിയത്

Posted January 11, 2012

ഭരതന്റെ ‘തകര’ റീമേക്ക് ചെയ്യുന്നു

പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ അണിയിച്ചൊരുക്കിയ പഴയ കാല ഹിറ്റ് ചിത്രം തകര റീമേക്ക് ചെയ്യുന്നു. ജയരാജന്റെ സഹസംവിധായകനായ എസ് എന്‍ സുധീരനാണ് ചിത്രം പുനര്‍നിര്‍മ്മിക്കുന്നത്

Posted January 11, 2012

ജോഡി ബ്രക്കേഴ്‌സ് വരുന്നു

ബിപാഷാ- മാധവന്‍ ജോഡിയുടെ ജോഡി ബ്രക്കേഴ്‌സ് റീലിസിംഗിങ്ങിനൊരുങ്ങുന്നു. ബന്ധങ്ങള്‍ തകര്‍ക്കുന്നതില്‍ പ്രഭത്ഭരായ രണ്ട് കണ്‍സള്‍ട്ടന്റുമാരുടെ വേഷത്തിലാണ് ഇവരുവരും ചിത്രത്തിലെത്തുന്നത്

Posted January 11, 2012

ഞാനും എന്റെ ഫാമിലിയും

കഥ തുടരുന്നു എന്ന ചിത്രത്തിനു ശേഷം ജയറാം-മംമ്ത താരജോഡി വീണ്ടും ഒന്നിക്കുന്ന ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിംഗ് ചടങ്ങ് കൊച്ചിയില്‍ നടന്നു

Posted January 11, 2012

മെസ്സി, ആ കാലുകളില്‍ ഇനിയും അത്ഭുതങ്ങളുണ്ട്‌

മൂന്ന് തവണ ലോകഫുട്ബാളര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ഫ്രഞ്ചുതാരം മിഷേല്‍ പ്ലാറ്റിനിയില്‍ നിന്നും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരനായി മെസി ആ പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും ഏറ്റുവാങ്ങിയപ്പോള്‍ ഇതിഹാസം കുറിച്ച രണ്ട് താരങ്ങളുടെ പ്രഭയില്‍ നിറയുകയായിരുന്നു സമ്മാനവേദി

Posted January 11, 2012

നൂറിന്റെ നിറവില്‍് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ്

ലോകത്തിന് ഇതിഹാസ സമാനമായ സിനിമകള്‍ സമ്മാനിച്ച യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിന് നൂറ് വയസ്സ് തികഞ്ഞു.

Posted January 11, 2012

കായിക നയത്തിന്റെ കരട് പുറത്തിറങ്ങി

സംസ്ഥാനത്ത് നടപ്പിലാക്കുന്ന കായിക നയത്തിന്റെ കരട് പുറത്തിറങ്ങി. കായികതാരങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ളതാണ് പുതിയ കായികനയം.

Posted January 11, 2012

പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരെ സൈന്യം

പാകിസ്താനില്‍ സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത രൂക്ഷമായി. പ്രതിരോധ സെക്രട്ടറിയെ പുറത്താക്കിയതിനെതിരെയാണ് സൈന്യം രംഗത്തെത്തിയത്

Posted January 11, 2012
January 2012
S M T W T F S
« Dec   Feb »
1234567
891011121314
15161718192021
22232425262728
293031