Indiavision Live | Malayalam News Channel

കടലാമകള്‍ വംശനാശഭീഷണിയില്‍

കോഴിക്കോട്: വംശനാശഭീഷണി നേരിടുന്ന ഒലീവറലി വിഭാഗത്തില്‍ പെടുന്ന കടലാമകളുടെ ഈറ്റില്ലമായിരുന്ന പയ്യോളിക്കടുത്തുള്ള കൊളാവി പാലം.

ആയിരത്തോളം കടലാമകളെ വിരിയിച്ച കൊളാവി തീരത്ത് ഇത്തവണ കടലിലിറങ്ങിയത് വളരെകുറച്ച് കടലാമകള്‍ മാത്രമാണ്.

അഴിമുഖത്തെ അനധികൃത മണലെടുപ്പ് കാരണം കടല്‍ത്തീരം അപ്രത്യക്ഷമായതോടെയാണ് കൊളാവി പാലത്തേക്ക് ആമകള്‍ എത്താതായത്.

8 കിലോമീറ്ററുകളോലം വ്യാപിച്ചുകിടക്കുന്ന കടല്‍തീരമായിരുന്നു മുട്ടയിടാനായി കടലാമകളെ കേരളതീരത്തേക്ക് ആകര്‍ഷിച്ചിരുന്നത്.

തീരദേശനിയമം ലംഘിച്ച് ഈ പ്രദേശത്ത് വര്‍ഷങ്ങളായി നടക്കുന്ന മണലൂറ്റ് കടല്‍തീരം ഇല്ലാതാക്കി. ഒന്നരകിലോമീറ്റര്‍ വീതി ഉണ്ടായിരുന്ന തീരം ശോഷിച്ചതോടെ കൊളാവി തീരത്ത് മുട്ടയിടാനെത്തുന്ന ആമകളുടെ എണ്ണവും കുറഞ്ഞു.

നൂറോളം ആമകളെത്തിയിരുന്ന ഇവിടെ ഇത്തവണ 7 ആമകള്‍ മാത്രമാണ് മുട്ടയിടാന്‍ എത്തിയിരുന്നത്. കൊളാവി തീരത്ത് തീരം ഇല്ലാതായതോടെ പരിസരങ്ങളിലുള്ള തീരങ്ങളിലാണ് ആമകള്‍ മുട്ടയിടുന്നത്.

തീരം പ്രകൃതിസംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഈ മുട്ടകള്‍ ശേഖരിച്ച് ജൈവഹാച്ചറിയില്‍ സൂക്ഷിച്ച് വിരിയിക്കുകയാണ് ചെയ്യുന്നത്.

സംരക്ഷണതീരം ഇല്ലാതായതോടെ വംശനാശഭീക്ഷണി നേരിടുന്ന ആമകളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അനധികൃത മണലൂറ്റിനെതിരായി ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും അതെല്ലാം കടലാസില്‍ ഒതുങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



TOPICS: 

ജനുവരി 18, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Other Stories In This Section