

ഒരിക്കലെങ്കിലും ആകാശയാത്ര ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഉയര്‍ന്ന ജീവിതനിരവാരം പുലര്‍ത്തുന്ന ഇന്നത്തെ സമുഹത്തിന് വിമാനയാത്ര അത്ര പുതുമയുള്ള കാര്യമല്ല. വിനോദത്തിനായാലും,ജോലിസംബന്ധമായിട്ടാണെങ്കിലും വിദേശത്തേക്കും, രാജ്യത്തിനകത്തും വിമാനയാത്ര നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്.
മേഘപാളികള്‍ക്കിടയിലൂടെയുള്ള യാത്രക്കിടയില്‍ ആകാശകാഴ്ചകള്‍ ആസ്വദിച്ച് മതിമറന്നിരിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലേക്കും ഒന്ന് കണ്ണോടിച്ച് നോക്കുക.നാം അറിയാതെ തന്നെ നമ്മുടെ ചര്‍മത്തിലും,കേശങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളതായി കാണാം.ഇത് നാമറിയാതെ പിന്നീട് ചര്‍മത്തിലെ ചൊറിച്ചിലിനും അപകടകരവും,ഉപദ്രവകാരിയുമായ മറ്റനേകം രോഗലക്ഷണങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. 
ഭൗമോപരിതത്തില്‍ നിന്നും ഉയരുംതോറും അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും, ഓക്‌സിജന്റെ അളവു കുറയുന്നതുമാണ് ഇതിനുള്ള പ്രധാനകാരണം. വിമാനത്തിനകത്തെ വായുവിന്റെ ഈര്‍പ്പം 10-20 ശതമാനത്തിനുമിടക്ക് കുറക്കുന്നതും ചര്‍മത്തെ സുഖകരമല്ലാത്ത സ്ഥിതിയിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ആകാശയാത്രക്ക് ഒരുങ്ങും മുന്‍പ് ശരീരചര്‍മത്തിന്റെ ആരോഗ്യപരിപാലനത്തിനായി അല്‍പ്പം ശ്രദ്ധചെലുത്തണം.
വെള്ളം കുടിക്കൂ വേണ്ടുവോളം
ആകാശയാത്രയില്‍ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയാനുള്ള സാധ്യത ഏറെയാണ്.യാത്രക്ക് മുന്‍പും ശേഷവും ധാരാളം ശുദ്ധജലം കുടിക്കുകയാണ് ഇത് തടയുവാനുള്ള ഏകപോംവഴി. അതുകൊണ്ട് യാത്രക്കായി ഒരുങ്ങുമ്പോള്‍ ശീതളപാനീയങ്ങള്‍ക്ക് പകരം ശുദ്ധജലം എടുക്കുവാന്‍ മറക്കരുത്.
ദാഹശമനത്തിനായി വാങ്ങിക്കുന്ന ശീതളപാനീയങ്ങളിലെ ഘടകങ്ങളെല്ലാം ശരീരത്തിലെ ജലാംശം കുറക്കുവാനും അതുപോലെ ശരീരത്തെ ക്ഷീണിപ്പിക്കുവാനും മാത്രമേ ഉപകരിക്കൂ.ശരീരചര്‍മത്തില്‍ ഈര്‍പ്പാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകള്‍ ഉപയോഗിക്കുകയാണ് വരണ്ടചര്‍മത്തെ തണുപ്പിക്കുവാനുള്ള മറ്റൊരു മാര്‍ഗം. ക്രീമുകളുടെ തിരഞ്ഞെടുപ്പും ശ്രദ്ധയോടെയാകണം.
വിപണിയില്‍ ലഭ്യമാകുന്ന ക്രീമുകള്‍ പലതും ചര്‍മത്തിന്റെ ഈര്‍പ്പം കുറക്കുന്നതാണ്. ലാക്ടിക്ക് ആസിഡ് അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതാണ് ശരീരചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ ഏറ്റവും ഉപകാരപ്രദം.
സൂര്യാഘാതം
ഉയരങ്ങളില്‍ സൂര്യരശ്മികളുടെ തീവ്രത വളരെയധികമായതിനാല്‍ ആകാശയാത്രികര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. സൂര്യരശ്മികളിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരചര്‍മത്തില്‍ ഏല്‍ക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങളിലേക്കായിരിക്കും നയിക്കുക. സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുകയാണ് സൂര്യാഘാതത്തില്‍ നിന്ന് ശരീരചര്‍മത്തെ സംരക്ഷിക്കാനുള്ള മാര്‍ഗം.ആന്റീഓക്‌സിഡന്റെുകളും. ഓയില്‍ ക്യാപ്‌സൂളുകളും പതിവായി കഴിക്കുകയാണ് ചര്‍മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള മറ്റു വഴികള്‍.
ജനുവരി 21, 2012 ലെ വാര്‍ത്തകള്‍

