Indiavision Live | Malayalam News Channel

ജനുവരി 27, 2012  ലെ വാര്‍ത്തകള്‍

അഭിഭാഷകരും പ്രതിജ്ഞാബദ്ധര്‍: ജ.സിറിയക് ജോസഫ്

ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ അഭിഭാഷകരും പ്രതിജ്ഞാബദ്ധരാണെന്ന് ജഡ്ജി സിറിയക് ജോസഫ് പറഞ്ഞു. 44 വര്‍ഷത്തെ നിയമജീവിതത്തിന് ശേഷം സുപ്രീംകോടതിയിലൊരുക്കിയ വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Posted January 27, 2012

നിര്‍ണായക രേഖ ദേശീയ ജനനസംഖ്യാ കാര്‍ഡ് തന്നെ

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനെച്ചൊല്ലി ആഭ്യന്തര മന്ത്രാലയവും ആസൂത്രണ കമ്മീഷനും തമ്മിലുള്ള ഭിന്നത പരിഹരിച്ചു. ഇന്ത്യന്‍ പൗരന് ഇനി ആധാര്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡും, ദേശീയ ജനനസംഖ്യാ കാര്‍ഡുമുണ്ടാകും

Posted January 27, 2012

നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ തര്‍ക്കം: സരോജ്കുമാറില്‍ പേര് വെട്ട്

സിനിമയുടെ പിന്നാമ്പുറങ്ങളിലെ ജീര്‍ണതകളിലൂടെ കടന്നുപോയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

Posted January 27, 2012

കാസനോവ ഹിന്ദിയിലേക്ക്

മലയാളത്തില്‍ സമ്മിശ്രപ്രതികരണം നേടി മുന്നേറുന്ന കാസനോവ ഹിന്ദിയിലേക്ക്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് കാസനോവയുടെ ഹിന്ദി റീമേക്ക് ഒരുക്കുന്നത്. ബോളിവുഡിലെ ഒരു സൂപ്പര്‍താരത്തെയാണ് നായകനായി പരിഗണിക്കുന്നത്

Posted January 27, 2012

ദ്യോക്കോവിച്ച് ഫൈനലില്‍; മിക്‌സഡ് ഡബിള്‍സിലും പെയ്‌സ് മുന്നോട്ട്

സ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ചും, പെയ്‌സ് സഖ്യവും ഫൈനലില്‍. അതേ സമയം മിക്‌സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യം ഫൈനല്‍ കാണാതെ പുറത്തായി

Posted January 27, 2012

കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്തു

അനധികൃത ഖനന കേസുമായി ബന്ധപ്പെട്ട് വിദേശ കാര്യമന്ത്രി എസ്.എം കൃഷ്ണയ്‌ക്കെതിരായ അന്വേഷണം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കര്‍ണ്ണാടക ലോകായുക്ത പോലീസിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരായാണ് കൃഷ്ണ സുപ്രിംകോടതിയെ സമീപിച്ചത്‌

Posted January 27, 2012

അങ്ങനെയും വാര്‍ത്തയിലേക്ക് കയറിയവര്‍!

മഹാകവി കോള്‍റിഡ്ജ്, നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, ഏര്‍ണസ്റ്റ് ഹെമിങ്ങ്‌വെ, റുഡ്യാര്‍ഡ് കിപ്ലിംഗ്, ചിന്തകന്‍ ബെര്‍ട്രന്‍ഡ് റസ്സല്‍, മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍, എലിസബത്ത് രാജ്ഞി, രസതന്ത്രശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നോബല്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജെറാള്‍ഡ് ഫോര്‍ഡ്, റൊണാള്‍ഡ് റീഗന്‍, ജോര്‍ജ്ജ് ബുഷ്, മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി മാര്‍ഗററ്റ് താച്ചര്‍, നടന്‍ സീന്‍ കോണറി(ജെയിംസ് ബോണ്ട്), ഗായകര്‍ പോള്‍ മക്കാര്‍ട്ട്‌നി, മഡോണാ, ബ്രിട്ട്‌നി സ്പിയേര്‍സ്സ്, ഈ സവിശേഷ വ്യക്തികള്‍ പൊതുവായ ഒരു ഗണത്തില്‍ പെടുന്നു. ജീവിച്ചിരിക്കെ തന്നെ അന്തരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ അസാധാരണമായ ഗണത്തില്‍! വികിപീഡിയ നിരത്തുന്ന നിലവിലുള്ള പട്ടികയില്‍ ഈ ഗണത്തില്‍ പെടുന്ന പ്രമുഖര്‍ ലോകത്തിന്റെ നാനാഭാഗത്തുമായി ഇരുനൂറ് കവിയും. മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് 20 കൊല്ലം കഴിഞ്ഞുമാത്രം മരിച്ച രാഷ്ട്രത്തലവന്‍ മുതല്‍ സ്വന്തം ‘മരണവാര്‍ത്ത’ വായിച്ചുകഴിഞ്ഞ ഉടന്‍ മരിച്ച ആള്‍ വരെ ഇതില്‍ പെടും. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തവയുടെ കൂട്ടത്തില്‍, പ്രമുഖ മാധ്യമങ്ങള്‍ റോയ്ട്ടര്‍, സി.എന്‍.എന്‍. എന്നിവയുണ്ട്, ബി.ബി.സി.ഉണ്ട്. വലിയ പത്രങ്ങളുണ്ട്, പൊലീസ്, ഗവര്‍മ്മെന്റിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുണ്ട്; ഇവര്‍ക്കൊക്കെ പുറമെ പൊതുജനങ്ങളുടെ ‘ഊഹാപോഹ’സംവിധാനവും പ്രസിദ്ധരെ ‘വകവരുത്തും’. ഖേദം പ്രകടിപ്പിക്കാനെ കഴിയൂ, ‘ഇന്ത്യാവിഷന്’ ഇതുവരെയായി മൂന്നു തവണ തെറ്റായ മരണവാര്‍ത്ത കൊടുക്കേണ്ടിവന്നു. ജീവിച്ചിരിക്കുന്നവരോ ആസന്നമൃത്യുക്കളോ ആയവര്‍ അന്തരിച്ചുവെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മാധ്യമങ്ങളില്‍ വരിക ആ മാധ്യമങ്ങള്‍ക്കുണ്ടാക്കുന്ന അവഹേളനവും അപമാനവും നിസ്സാരമല്ല. ബന്ധുക്കളുടെ മനോവിഷമവും കോപവും അളവറ്റതാണ്. ഇത്തരം സംഭവങ്ങള്‍ക്കുത്തരവാദിയായ റിപ്പോര്‍ട്ടര്‍മാര്‍ക്കു ലഭിച്ച ശിക്ഷയൊന്നും തന്നെ ഇങ്ങനെയുള്ള സംഭവങ്ങള്‍ക്കറുതി വരുത്താന്‍ മാതൃകയായിട്ടില്ല. ആവുമെന്ന് പ്രതീക്ഷയുമില്ല. കാരണം എല്ലാ മാധ്യമങ്ങള്‍ക്കും പിന്നെയും പിന്നെയും ഈ അബദ്ധം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരേ അബദ്ധം ഒന്നിലേറെ തവണ ഒരു റിപ്പോര്‍ട്ടര്‍ക്കുതന്നെ ലോകത്തെപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നാണ് ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മരണം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് പ്രധാനമായും പത്തു കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തയ്യാറാക്കിയ കുറിപ്പുകള്‍ മനുഷ്യനും കമ്പ്യൂട്ടറിനും പറ്റിയ ‘അബദ്ധത്തില്‍’ അച്ചടിയിലേക്ക്/എയറിലേക്ക് പോകുന്നു. ഇപ്രകാരം തയ്യാറാക്കിവെച്ച 7 സുപ്രധാന വ്യക്തികളുടെ ചരമകുറിപ്പുകളാണ് സി.എന്‍.എന്‍. 2003-ല്‍ സപ്രേഷണം ചെയ്തത്. കോമ, ബ്രെയിന്‍ ഡെത്ത് എന്നിവ മരണമായി തെറ്റിദ്ധരിക്കപ്പെടുന്നു. മൃതദേഹം തിരിച്ചറിയുന്നതില്‍ തെറ്റ് പറ്റുന്നു. ഒരേ പേര് തെറ്റിന് ഇടയാക്കുന്നു. കുറ്റകൃത്യങ്ങളുടേ ഭാഗമായി അന്യന്റെ മരണവാര്‍ത്ത പ്രസിദ്ധീകരണത്തിനായി ‘ഉത്തമബോധ്യത്തോടെ’ മാധ്യമങ്ങളിലെത്തുന്നു. ഇവയില്‍ അക്ഷന്തവ്യമായത് മരണത്തെ പോലും അനാദരിക്കുന്ന വിധം ‘ആവേശം’ റിപ്പോര്‍ട്ടറെ ബാധിക്കുന്നതാണ്. ‘നേരത്തെ അന്തരിക്കുന്നവര്‍’ ഒന്നുകില്‍ മണിക്കൂറുകള്‍ക്കൊപ്പം നമ്മോടു വിട പറയുന്നു, അല്ലെങ്കില്‍ രസകരമായ പലതരം വാര്‍ത്തകള്‍ തന്നു കൊണ്ട് നമ്മോടൊപ്പം ജീവിക്കുന്നു. കാലം അവരുടെ ‘മരണം’ ഒരു തമാശയാക്കി മാറ്റി ചിരിക്കാന്‍ വക നല്‍കുകയും ചെയ്യുന്നു. ബി.ബി.സി. സ്‌പോര്‍ട്ട്‌സ് കമന്‍േററ്റര്‍ ആയിരുന്ന റെക്‌സ് അല്‍സ്റ്റണിന്റെ ‘മരണ’വാര്‍ത്ത ‘ദ ടൈംസ്’ ആദ്യം പ്രസിദ്ധീകരിച്ചു, പിന്നെയാണ് അദ്ദേഹം വിവാഹിതാകുന്നു എന്ന് പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം അവര്‍ക്ക് ലഭിച്ചത്.നൈജീരിയയുടെ ആദ്യപ്രസിഡന്റ് അവിടത്തെ പത്രത്തില്‍ മുന്‍പേജില്‍ വലിയ അക്ഷരത്തിലാണ് ‘മരിച്ചുകിടന്നത്’. പിന്നെ 20 വര്‍ഷം കഴിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ മരിക്കാന്‍ അവസരമുണ്ടായത്. നടി ഡൊറോതി ഫേയിനെ ആശുപത്രിയിലെ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയത് കണ്ട സുഹൃത്ത് ഉത്തമബോദ്ധ്യത്തോടെ ഡെയിലി ടെലഗ്രാഫി’നെ ‘മരണം’ വിളിച്ചറിയിച്ചു. ഇതേക്കാള്‍ ഉറപ്പായി മരണവാര്‍ത്ത എങ്ങനെ ‘കണ്‍ഫേം’ ചെയ്യും? ബ്രോഡ്‌വെ നടന്‍ ബോബ് ഹോപ്, 1998-ല്‍ അസോസിയേറ്റഡ് പ്രസ്സ് വഴിയും, അഞ്ചു കൊല്ലം കഴിഞ്ഞ് 2003-ല്‍, സി.എന്‍.എന്‍ വഴിയും രണ്ടു തവണയാണ് അന്തരിച്ചത്. പ്രസിഡന്റ് ഫോര്‍ഡ് ആദ്യം അന്തരിച്ചത്, സി.എന്‍.എന്നിലാണ്. ഇ.ടി.വി.ന്യൂസിലെ ടെക്‌നീഷ്യന്‍ അബദ്ധത്തില്‍ കമ്പ്യൂട്ടറിലെ ‘ബ്രോഡ്കാസ്റ്റ് ലൈവ് ഫോര്‍ ട്രാന്‍സ്മിഷന്‍ ബട്ടണ്‍’ അമര്‍ത്തിയപ്പോള്‍ ആണ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് അവിടേ പ്രാദേശികമായി ‘അന്തരിച്ച’ത്. ശാസ്ത്രനോവല്‍ എഴുത്തുകാരന്‍ ആര്‍തര്‍.സി.ക്ലര്‍ക്ക് ശ്വാസകോശ അര്‍ബുദം മൂലം ‘അന്തരിച്ചു’വെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലായിരുന്നു, അത് 2000-ഇല്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകന്! പക്ഷെ അദ്ദേഹം 8 കൊല്ലം പിന്നെ ജീവിച്ചു, എന്നിട്ട് ഹൃദയസ്തംഭനം കാരണം അന്തരിച്ചു! 1993-ല്‍ ടെക്‌സാസ് ഗവര്‍ണ്ണര്‍ ജോണ്‍ കോനല്ലി നിര്യാതനായപ്പോള്‍ വാര്‍ത്ത പരന്നത്, നടന്‍ സീന്‍ കോണറി നിര്യാതനായി എന്നാണ്. എന്തൊരു ആശയക്കുഴപ്പമാണന്നതുണ്ടാക്കിയതെന്നൊ! ഒരു പക്ഷെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ ആയിരിക്കും മൂന്നു തവണ ‘ദിവംഗതന്‍’ ആയ ഏക പ്രമുഖ വ്യക്തി. ആദ്യ തവണ, അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായപ്പോള്‍ (സി.ബി.എസ്). രണ്ടാം തവണ (സി.എന്‍.എന്‍); ആ തവണ ചരമക്കുറിപ്പില്‍ ‘അദ്ദേഹം കുതിരപ്പന്തയം’ ഇഷ്ടപ്പെട്ടിരുന്നു എന്നൊരു വാക്കും കുടുങ്ങി. എലിസബത്ത് രാജ്ഞിയുടെ അമ്മയുടെ മരണവാര്‍ത്ത അറിയിക്കാന്‍ ഉപയോഗിച്ച ടെംമ്പ്‌ളേറ്റ് കാര്‍ഡില്‍ ആ വാക്കു മാറ്റാതെ ആണ് പോപ്പിന്റെ തെറ്റായ വാര്‍ത്ത എഴുതിച്ചേര്‍ത്തത്! മുന്നാം തവണ ഫോക്‌സ് ന്യൂസ് പോപ്പിന്റെ നിര്യാണ വാര്‍ത്ത കൊടുത്തതിന്റെ അടുത്ത ദിവസമാണ് യഥാര്‍ത്ഥത്തില്‍ അന്ത്യം സംഭവിച്ചത്. അന്നാകട്ടെ ഏപ്രില്‍ ഒന്നിനാകുകയും ചെയ്തു! കഴിഞ്ഞ വര്‍ഷം അന്തരിച്ച ആപ്പിള്‍ ഫൗണ്ടര്‍ സ്റ്റീവ് ജോബ്‌സ് 2008-ല്‍ അന്നു തന്റെ മരണവാര്‍ത്തയെ പറ്റി ഇങ്ങനെ പ്രതികരിച്ചു, ‘എന്റെ മരണം സംബന്ധിച്ച വാര്‍ത്ത വളരെ അതിശയോക്തിപരമാണ്’. റുഡ്യാര്‍ഡ് കിപ്ലിംഗ് തന്റെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്ക് എഴുതി.’ ഞാന്‍ മരിച്ചതായി നിങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഞാന്‍ വായിച്ചു, വരിക്കാരുടെ പട്ടികയില്‍ നിന്ന് എന്റെ പേര്‍ നീക്കം ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നു’. ലക്ഷക്കണക്കിന്

Posted January 27, 2012

‘അയാം ബ്രൂസ്‌ലി ‘

മെയ് വഴക്കത്തിന്റെയും ആയോധന സൗന്ദര്യത്തിന്റെയും ലോകമാതൃകയായ ബ്രൂസ്‌ലിയ്ക്ക് ആദരമര്‍പ്പിച്ച് ഹോളിവുഡില്‍ നിന്നൊരു ഡോക്യുമെന്ററി. അയാം ബ്രൂസ്‌ലി എന്ന് പേരിട്ടിരിക്കുന്ന 94 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം പിറ്റ് മക് കൊര്‍മാക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

Posted January 27, 2012
January 2012
S M T W T F S
« Dec   Feb »
1234567
891011121314
15161718192021
22232425262728
293031