ഗദ്ദാഫി അനുകൂലികള്‍ പീഡിപ്പിക്കപ്പെടുന്നായി റിപ്പോര്‍ട്ടുകള്‍
ട്രിപ്പോളി: ലിബിയയില്‍ തടങ്കല്‍പാളങ്ങളില്‍ ഗദ്ദാഫി അനുകൂലികള്‍ പീഡിപ്പിക്കപ്പെടുന്നായി റിപ്പോര്‍ട്ടുകള്‍. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമതസേനയുടെ പീഢനം മൂലം ഗദ്ദാഫി അനുകൂലികള്‍ കൊല്ലപെടുന്നതായും സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ട്രിപ്പോള്‌ലും, മിസ്രത്തിലും നിരവധിയാളുകളുടെ തലക്കും, കാലുകളിലും പരിക്കേറ്റ് നിരവധിപേരെ കണ്ടെത്താന്‍ കഴിഞ്ഞതായും സംഘടന പറയുന്നു.
ചോദ്യം ചെയ്യാനെന്ന വ്യാജേന കൂട്ടികൊണ്ടുപോയി തടവിലാക്കപ്പെട്ടവരെ സുരക്ഷാസൈനികരും, വിമതസേനയും പീഢിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള മനുഷ്യത്വരഹിത പീഢനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. തടവില്‍ പാര്‍പ്പിച്ചിരുന്നവര്‍ക്ക് ആവശ്യമായ മരുന്നും, ഭക്ഷണവും നല്‍കണം. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അറുപതോളം സെന്ററുകളിലായി 8,000ത്തോളം ഗദ്ദാഫി അനുകൂലികള്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































