കേന്ദ്ര ബജറ്റിനുമുമ്പ് സംസ്ഥാന ബജറ്റ്: കെ.എം. മാണി
തിരുവനന്തപുരം: ഇത്തവണ കേന്ദ്ര ബജറ്റിനുമുമ്പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്ന് മന്ത്രി കെ.എം. മാണി. കേന്ദ്രബജറ്റ് മാര്‍ച്ച് 16ന് മാത്രമേ ഉണ്ടാകൂ എന്നാണ് അറിയുന്നത്.
അതിനുശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് പ്രായോഗികമല്ല. വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ച്ച് 31ന് മുമ്പ് പാസ്സാക്കുമെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച് തമിഴ്‌നാട് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലെ പ്രസംഗം ഉത്കണ്ഠാജനകമാണെന്നു മാണി പറഞ്ഞു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































