Indiavision Live | Malayalam News Channel

ഫെബ്രുവരി 1, 2012  ലെ വാര്‍ത്തകള്‍

കോസ്റ്റാ കോണ്‍കോര്‍ഡിയയുടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

മോശം കാലാവസ്ഥ ഇറ്റാലിയന്‍ കപ്പല്‍ കോസ്റ്റാ കോണ്‍കോര്‍ഡിയയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ശക്തമായി തിര ആഞ്ഞടിക്കുന്നത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയായിരിക്കുകയാണ്

Posted February 1, 2012

പോസ്റ്റര്‍ വിവാദം: യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലത്ത് പ്രകടനം നടത്തി. ആറ് മണിയോടെ റെസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.

Posted February 1, 2012

ലണ്ടന്‍ ഒളിംപിക്‌സ്: ഇന്ത്യയുടെ പ്രതീക്ഷകള്‍ ഷൂട്ടിംഗില്‍

ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷകള്‍ ഷൂട്ടിംഗ് താരങ്ങളിലാണ്. കഴിഞ്ഞതവണ ഒരു സ്വര്‍ണം സമ്മാനിച്ച ഷൂട്ടിംഗ് സംഘം ഇക്കുറി കൂടുതല്‍ സ്വര്‍ണ സാധ്യതകള്‍ക്കായുള്ള പരിശീലനത്തിലാണ്

Posted February 1, 2012

തസ്‌ലിമ നസ്‌റിന്റെ പുസ്തക പ്രകാശനം റദ്ദാക്കി

കൊല്‍ക്കത്ത പുസ്തകോത്സവത്തില്‍ ബംഗ്ലാദേശ് സാഹിത്യകാരി തസ്‌ലിമ നസ്‌റിന്റെ പുസ്തക പ്രകാശനം പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കി. 'നിര്‍ഭാഷണ്‍' എന്ന ആത്മകഥയുടെ പ്രകാശനമാണ് തടസ്സപ്പെട്ടത്.

Posted February 1, 2012

അന്താരാഷ്ട്ര നാടകോത്സവം തൃശൂരില്‍ ആരംഭിച്ചു

നാലാമത് അന്താരാഷ്ട്ര നാടകോത്സവം തൃശൂരില്‍ ആരംഭിച്ചു. കലാരംഗത്തെ മഹാപ്രതിഭകളായ എം വി ദേവന്‍, കലാമണ്ഡലം രാമന്‍കുട്ടി, തൃപ്പേക്കുളം അച്ച്യുതന്‍ മാരാര്‍, പാറശാല പൊന്നമ്മാള്‍ എന്നിവര്‍ ചേര്‍ന്ന് നാടകോല്‍സവത്തിന് തിരി തെളിയിച്ചു

Posted February 1, 2012

സിപിഐഎമ്മിന്റെ രക്തസാക്ഷി പട്ടികയില്‍ യേശുക്രിസ്തു

സിപിഐഎമ്മിന്റെ രക്തസാക്ഷി പട്ടികയില്‍ യേശുക്രിസ്തുവും. സിപിഐ(എം) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന 'മാര്‍ക്‌സാണ് ശരി' എന്ന ചരിത്ര വര്‍ത്തമാനകാല പ്രദര്‍ശനത്തിലണ് സിപിഐ(എം) യേശുക്രിസ്തുവിനെ രക്തസാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Posted February 1, 2012

ദേശ്മുഖ്-ജെലിനിയ പ്രണയസാഫല്യം

ബോളിവുഡ് കാത്തിരിക്കുന്ന റിതേഷ് ദേശ്മുഖ്- ജെനീലിയ ഡിസൂസാ വിവാഹം വെള്ളിയാഴ്ച നടക്കും. വിവാഹത്തിന് മുന്നോടിയായി ബി ടൗണിലെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി വിവാഹപൂര്‍വപാര്‍ട്ടിയും ആഘോഷവും മുംബെയില്‍ നടന്നു. വിവാഹശേഷവും അഭിനയം തുടരാനാണ് ജെനീലിയയുടെ തീരുമാനം.

Posted February 1, 2012

ഫിലിം ഡിസ്ട്രിബ്യൂട്ടേസില്‍ പുറത്താക്കലും സസ്‌പെന്‍ഷനും

ചലച്ചിത്രവിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേസ് അസോസിയേഷനില്‍ പുറത്താക്കലും സസ്‌പെന്‍ഷനും. വൈസ് പ്രസിഡന്റിനേയും ട്രഷററെയുമാണ് സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്

Posted February 1, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829