ബാഷര്‍ അല്‍-ആസാദ് പ്രസിഡന്റ് സ്ഥാനം ഒഴിയണം എന്ന ഭാഗം കരട് പ്രമേയത്തില്‍ നിന്ന് നീക്കി. റഷ്യ പ്രമേയത്തെ എതിര്‍ത്തത് മുഖ്യമായും ഈ പരാമര്‍ശത്തിന്റെ പേരിലായിരുന്നു. എന്നാല്‍ 'രാഷ്ടീയ മാറ്റം' എന്ന അറബ് നിര്‍ദേശത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി പ്രമേയം പറയുന്നു
സിപിഐ(എം) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ മഹിളാ നേതാക്കളെക്കുറിച്ചുള്ള വിഭാഗത്തില്‍ കെ.ആര്‍ ഗൗരിയമ്മയും. സ്ത്രീകളുടെ പുരോഗതിയെപ്പറ്റിയും സമര ചരിത്രത്തെപറ്റിയും വിവരിക്കുന്ന ഭാഗത്താണ് ഗൗരിയമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.
കുസാറ്റിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇലക്‌ട്രോ മാഗ്നറ്റിക്‌സ് ആന്റ് ആന്റിനാസ് വിഭാഗം പ്രൊഫ. ഡോ. പി.മോഹനന്റെ നേതൃത്വത്തിലാണ് ഈ നൂതന സംവിധാനം വികസിപ്പിച്ചെടുത്തത്
ഒ.എന്‍.വി കുറുപ്പിന്റേയും ആറ്റൂര്‍ രവി വര്‍മ്മയുടേയും എസ്. രമേശന്‍ നായരുടേയും പുസ്തകങ്ങളുടെ പ്രകാശനം കൊച്ചിയില്‍ നടന്നു. 14-ാമത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ചുള്ള സാസ്‌കാരിക പരിപാടിയിലാണ് മൂന്ന് കവികളുടേയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്.
മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള സൗത്ത് സ്റ്റാര്‍ പുരസ്‌കാരം ഇന്ത്യാവിഷന്‍ സംപ്രേക്ഷണം ചെയ്യുന്ന പൊളിട്രക്‌സിന്. സീനിയര്‍ ന്യൂസ് എഡിറ്റര്‍ ജോര്‍ജ്ജ് പുളിക്കനാണ് പുരസ്‌കാരം.
ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളാണ് വൈകിയത്. സെക്രട്ടറി തല ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനം നല്‍കാന്‍ തയ്യാറായതോടെയാണ് പ്രശ്‌നം പരിഹരിച്ചത്
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ട്വന്റി-20 മത്സരം നാളെ മെല്‍ബണില്‍ നടക്കും. ആദ്യ ട്വന്റി- 20യില്‍ തോറ്റ ഇന്ത്യക്ക് പരമ്പരനഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്