Indiavision Live | Malayalam News Channel

രക്തസമ്മര്‍ദ്ദത്തെ തളയ്ക്കാന്‍ ബ്ലാക്ക് ടീ

രക്തസമ്മര്‍ദ്ദം നിങ്ങളെ വലക്കുന്നുണ്ടോ? എങ്കില്‍ ബ്ലാക്ക് ടീ പതിവായി കുടിക്കാനാണ് പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. കാരണം ബ്ലാക്ക് ടീക്ക് മനുഷ്യശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറക്കാനാകുമെന്നാണ് ഇവരുടെ വാദം.

ചുമ്മാ പറയുന്നതാണെന്ന് വിചാരിക്കരുത്. വിശദമായ പഠനങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് ഇവര്‍ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 3 കപ്പ് ബ്ലാക്ക് ടീ ദിനംപ്രതി കുടിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം ശരാശരി 3 പോയിന്റുവരെ കുറയുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും ശരീരത്തിന്റെ സന്തുലിതാവസ്ഥയെ താറുമാറാക്കുകയും, ഹൃദയസബന്ധ രോഗങ്ങളിലേക്കും നയിക്കുമെന്ന സ്ഥിതിയിരിക്കേ പുതിയ അറിവിന് പ്രാധാന്യം ഏറെയാണെന്നാണ് ഗവേഷകരുടെ വാദം.

ബ്ലാക്ക് ടീ പതിവായി കുടിക്കുന്ന പുരുഷന്‍മാരുടേയും സ്ത്രീകളുടേയും രക്തസമ്മര്‍ദ്ദം സ്ഥിരമായി പഠന വിധേയമാക്കിയപ്പോഴാണത്ര ബ്ലാക്ക് ടീയും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള വലിയ ബന്ധം മനസ്സിലായത്.

കൂടാതെ രക്തകുഴലുകളെ വേര്‍ത്തിരിക്കുന്ന നേര്‍ത്ത അറകളായ എന്‍ഡോതെലിയല്‍ സെല്ലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ബ്ലാക്ക് ടീ ഉത്തമമാണത്ര. രക്തസമ്മര്‍ദത്തിലുണ്ടാകുന്ന വ്യത്യാസത്തിന് ഒരു കാരണം ഈ സെല്ലുകളുടെ പ്രവര്‍ത്തനതാളം തെറ്റുന്നതാണ്.

മറ്റൊരു പഠനത്തില്‍ ടീയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ രക്തകുഴലുകളുടെ ആരോഗ്യത്തിനും, ശരീരഭാരം കുറക്കുന്നതിനും സഹായകരമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.

ലോകത്താകമാനം രക്തസമ്മര്‍ദ്ദം തടയിടുന്നതിനായുള്ള പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിന് ശക്തിയേകാന്‍ തങ്ങളുടെ കണ്ടെത്തലിന് കഴിയുമെന്ന് തന്നെയാണ് പഠനം നേത്യത്വം നല്‍കിയ ഗവേഷകരുടെ വാദം.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ഫെബ്രുവരി 03, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read