Indiavision Live | Malayalam News Channel

ഫെബ്രുവരി 4, 2012  ലെ വാര്‍ത്തകള്‍

ഹ്യൂമോര്‍ട്ടലിന് പ്രേക്ഷക പ്രശംസ

തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ അവതരിപ്പിച്ച ഹ്യൂമോര്‍ട്ടലിന് പ്രേക്ഷക പ്രശംസ. ഭാഷാ-ദേശാന്തരങ്ങളെ മറികടന്ന അഭിനയത്തികവ് പ്രേക്ഷകരെ ആകര്‍ഷിച്ചു

Posted February 4, 2012

വി.പി രാമകൃഷ്ണപിള്ളയ്‌ക്കെതിരെ ചന്ദ്രചൂഡന്‍

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്ണപിള്ളയ്ക്ക് ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്റെ വിമര്‍ശനം. ദേവസ്വം ബോര്‍ഡംഗം അഴിമതി കാട്ടിയെന്ന് പരസ്യമായി പറയേണ്ട കാര്യമായിരുന്നില്ല

Posted February 4, 2012

നഴ്‌സുമാര്‍ക്കെതിരെ എസ്മ കൊണ്ടു വരില്ല: ഷിബു ബേബി ജോണ്‍

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. സ്വകാര്യ ആശുപത്രികളിലെ ശമ്പളം ബാങ്കുകള്‍ വഴി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Posted February 4, 2012

സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണ്ണവിലവീണ്ടും ഇടിഞ്ഞു. പവന് 400 രൂപയുടെ ഇടിവ് സംഭവിച്ചതിലൂടെ പവന്റെ വില 20,400ല്‍ എത്തി

Posted February 4, 2012

ആകാശ നഗരം പദ്ധതി ഭ്രാന്തമായ ആശയം: സുഗതകുമാരി.

ആകാശ നഗരം പദ്ധതി എന്നത് തികച്ചും ഭ്രാന്തമായ ആശയമാണെന്ന് സുഗതകുമാരി. പദ്ധതി നാടിന് പ്രയോജനം ചെയ്യില്ല. പകരം പരിസ്ഥിതിയെ നശിപ്പിക്കുക മാത്രമായിരിക്കും ചെയ്യുക.

Posted February 4, 2012

സി.പി.ഐ(എം) മതവികാരം വ്രണപ്പെടുത്തുന്നു: മുഖ്യമന്ത്രി

യേശുക്രിസ്തുവിനെ രക്തസാക്ഷിയായി ചിത്രീകരിച്ച സിപിഐ(എം) നടപടി ഒരുവിഭാഗം ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും യേശുക്രിസ്തുവിനെ മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്

Posted February 4, 2012

ഡിജിറ്റലൈസേഷന്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം

രാജ്യത്തെ ടെലിവിഷന്‍ മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഡിജിറ്റലൈസേഷന്‍ നിയമത്തില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭേദഗതി കൊണ്ടുവരണമെന്ന് കണ്ണൂരില്‍ സമാപിച്ച എട്ടാമത് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

Posted February 4, 2012

കേരള സ്‌ട്രൈക്കേഴ്‌സിന് ഒരു റണ്ണിന്റ വിജയം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ആവേശകരമായ വിജയം. ഒരു റണ്‍സിനാണ് കേരളം ബംഗാള്‍ ടൈഗേഴ്‌സിനെ തോല്‍പ്പിച്ചത്.

Posted February 4, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829