Indiavision Live | Malayalam News Channel

ഫെബ്രുവരി 5, 2012  ലെ വാര്‍ത്തകള്‍

സ്പാനിഷ് ലീഗ്: റയലും, ബാഴ്‌സയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍

സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡും ബാഴ്‌സിലോണയും വിജയത്തോടെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു. റയല്‍, ഗറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചപ്പോള്‍, ബാഴ്‌സിലോണ 2-1ന് റയല്‍ സോസിഡാഡിനെ വീഴ്ത്തി

Posted February 5, 2012

ചിദംബരത്തെയും, മന്‍മോഹനെയും പിന്തുണച്ച് പ്രിയങ്കാ ഗാന്ധി

കേന്ദ്രമന്ത്രി പി ചിദംബരത്തിനും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും പിന്തുണ പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി.

Posted February 5, 2012

ഐ ലീഗ്: ചിരാഗ് കേരളക്ക് വീണ്ടും തോല്‍വി

കൊച്ചിയില്‍ നടന്ന ഐ ലീഗ് ഫുട്‌ബോളില്‍ ചിരാഗ് യുണൈറ്റഡിന് തോല്‍വി

Posted February 5, 2012

ദാവൂദുമായി ‘വെറുക്കപ്പെട്ട’വര്‍ക്കുള്ള ബന്ധം അന്വേഷിക്കണം: വി.എസ്.

ചില വെറുക്കപ്പെട്ടവര്‍ക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍.. ശരിയായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു

Posted February 5, 2012

സെലിബ്രിറ്റി ക്രിക്കറ്റ്: കേരള സ്‌ട്രൈക്കേഴ്‌സിന് തോല്‍വി

സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോഴ്‌സിനെതിരെ കേരള സ്‌ട്രൈക്കേഴ്‌സിന് കൂറ്റന്‍ വിജയലക്ഷ്യം.ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു

Posted February 5, 2012

മെല്‍ബണ്‍ ഏകദിനം: ഇന്ത്യക്ക് വന്‍ തോല്‍വി

ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് 65 റണ്‍സിന് തോറ്റു. 217 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ട് ഓവറും രണ്ട് പന്തും ബാക്കിനില്‍ക്കെ, 151 റണ്‍സിന് പുറത്തായി.

Posted February 5, 2012

മുല്ലപ്പെരിയാര്‍: സമരം ശക്തമാക്കുമെന്ന് കെ.എം മാണി

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി കേരളാ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. മുല്ലപ്പെരിയാര്‍ സമര സമിതിയുമായി ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Posted February 5, 2012

ഷാര്‍ജ ദീപോല്‍സവത്തിനൊരുങ്ങി

യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജ ദീപോല്‍സവത്തിനുള്ള ഒരുക്കത്തില്‍. 9 മുതല്‍ 17 വരെ നടക്കുന്ന ദീപോല്‍സവത്തില്‍ പുതുതായി ത്രീഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.

Posted February 5, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829