Indiavision Live | Malayalam News Channel

ഷാര്‍ജ ദീപോല്‍സവത്തിനൊരുങ്ങി

ദുബായ്: യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജ
ദീപോല്‍സവത്തിനുള്ള ഒരുക്കത്തില്‍. 9 മുതല്‍ 17 വരെ നടക്കുന്ന ദീപോല്‍സവത്തില്‍ പുതുതായി ത്രീഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.

പുതുതായി തുറന്ന അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് പാര്‍ക്ക്, നൂര്‍ മസ്ജിദ് മുതല്‍ സെന്‍ട്രല്‍ പാര്‍ക്ക് വരെയുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പുതുതായി ദീപാലങ്കാരം ഏര്‍പ്പെടുത്തുക.

ഈ സ്ഥലങ്ങള്‍ക്ക് പുറമെ സ്ഥിരം കേന്ദ്രങ്ങളായ അല്‍ ഖസ്ബ, ഷാര്‍ജ ഫോര്‍ട്ട്, പാം ഒയാസിസ്, കള്‍ച്ചര്‍ സ്‌ക്വയര്‍, അല്‍ മജാസ് മസ്ജിദ്, ഹൗസ് ഓഫ് ജസ്റ്റിസ് ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍, കുവൈത്ത് സ്‌ക്വയര്‍, ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളും ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് ദീപാലങ്കാരം തീര്‍ക്കും.

ദേശീയ, അന്തര്‍ ദേശീയ കലാകാരന്‍മാരുടെ പരിപാടികളും ദീപാലാങ്കാരങ്ങളും സന്നിവേശിക്കുന്ന മേള വൈകുന്നേരം ഏഴ് മുതല്‍ രാത്രി 12 വരെ എല്ലാ ദിവസവും ഉണ്ടായിരിക്കും. പരിപാടിയില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് റോഡ് ഷോ സംഘടിപ്പിക്കും.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



TOPICS: 

ഫെബ്രുവരി 05, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Other News In This Section