കിളിരൂര്‍ കേസ്: 5 പ്രതികള്‍ കുറ്റക്കാര്‍
തിരുവനന്തപുരം: കിളിരൂര്‍ സ്ത്രീപീഡനക്കേസില്‍ 5 പേര്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. ഏഴാം പ്രതി സോമനൊഴികെ എല്ലാവരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്. ബലാല്‍സംഘം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് കുറ്റങ്ങള്‍. ചുരുങ്ങിയത് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.
പ്രതികള്‍ക്കുള്ള ശിക്ഷ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.
കഴിഞ്ഞ നാല് മാസക്കാലമായി നീണ്ടുനിന്ന വിസ്താരത്തിനൊടുവിലാണ് കോടതി വിധി. അന്വേഷണവേളയില്‍ ഒന്നാം പ്രതിയായ ഓമനക്കുട്ടിയെ സിബിഐ സംഘം മാപ്പുസാക്ഷിയാക്കിയിരുന്നു.
ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയുമാണ് കേസ് അന്വേഷിച്ചത് .
2003-2004 കാലഘട്ടങ്ങളിലാണ് കിളിരൂര്‍ക്കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. കിളിരൂര്‍ നിവാസിയായ ശാരിയെ സീരിയലില്‍ അഭിനയിപ്പിക്കാനെന്ന പേരില്‍ പല സ്ഥലത്തും കൊണ്ടുപോയി പീഢിപ്പിച്ചു എന്നായിരിന്നു സിബിഐ കേസ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























