

മനാമ: പരിസ്ഥിതിസിനിമകളുടെ നിര്‍മ്മാണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി മനാമയില്‍ സംഘടിപ്പിച്ച ഫിലിം വര്‍ക്ക്‌ഷോപ്പ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.
ദ്യശ്യവല്‍ക്കരണത്തിലൂടെ എങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന തിരച്ചറിവ് വിദ്യാര്‍ത്ഥികളില്‍ പകര്‍ന്ന് നല്‍കിയ വര്‍ക്ക് ഷോപ്പിനെ നയിച്ചത് പ്രമുഖ അമേരിക്കന്‍ ഡോക്കുമെന്ററി സംവിധായകനായ ഇയാന്‍ ചെനിയായിരുന്നു.
കുവൈത്തിനെ പരിസ്ഥിതി സൗഹാര്‍ദ നഗരമാക്കിമാറ്റാമുള്ള ലക്ഷ്യത്തിന്റെ ഭാഗമായി സ്റ്റുഡന്റസ് ലൈഫ് എന്ന സ്ഥാപനത്തിന്റെ നേത്യത്വത്തില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ ഹമാദ് ബിന്‍ ഖാലിഫ സ്റ്റുഡന്റ് സെന്ററില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വര്‍ക്ക്‌ഷോപ്പില്‍ ഡോക്ക്യുമെന്ററി സിനിമാ നിര്‍മ്മാണത്തിന്റെ ആശയരൂപികരണം മുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചിരിന്നു.
ഫെബ്രുവരി 06, 2012 ലെ വാര്‍ത്തകള്‍

