Indiavision Live | Malayalam News Channel

ഫെബ്രുവരി 8, 2012  ലെ വാര്‍ത്തകള്‍

സിറിയയില്‍ പ്രക്ഷോഭം ശക്തമാകുന്നു

സിറിയയില്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരേയുള്ള പ്രക്ഷോഭം ശക്തമാകുന്നു. ഹോംസ് നഗരത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു

Posted February 8, 2012

കൊച്ചി മെട്രോ: കേന്ദ്ര നഗരവികസന മന്ത്രാലയം അംഗീകാരം നല്‍കി

കൊച്ചി മെട്രോ അംഗീകാരത്തിനുള്ള കുറിപ്പ് കേന്ദ്ര നഗരവികസന മന്ത്രാലയം നാളെ ധനമന്ത്രാലയത്തിന് കൈമാറും. പൊതുനിക്ഷേപ ബോര്‍ഡില്‍ വെക്കേണ്ട കുറിപ്പാണ് കൈമാറുന്നത്

Posted February 8, 2012

പൊതു ചര്‍ച്ചയില്‍ വി.എസ്സിന് രൂക്ഷവിമര്‍ശനം

സിപിഐ(എം) സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വിഎസ് അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി പ്രതിനിധികള്‍. വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് വേണ്ടതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് പറഞ്ഞു.

Posted February 8, 2012

വേളം പഞ്ചായത്തില്‍ കൃഷി ഉണക്കുഭീഷണിയില്‍

കോഴിക്കോടിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വേളം പഞ്ചായത്തില്‍ അഞ്ഞൂറിലധികം ഏക്കറിലെ കൃഷി ഉണക്കുഭീഷണിയില്‍. കടുത്ത വരള്‍ച്ചയും ജലസേചന പദ്ധതി പ്രവര്‍ത്തന രഹിതമായതുമാണ് പ്രധാനകാരണം

Posted February 8, 2012

കാലാവധി കഴിഞ്ഞ മദ്യം പുഴയിലേക്ക്:നടപടി വിവാദത്തില്‍

കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യമായതുമായ സംസ്ഥാനത്തെ മദ്യം തൊടുപുഴയിലെ ഗോഡൗണില്‍ എത്തിച്ച് ഒഴുക്കിക്കളയാനുള്ള ബിവറേജ് കോര്‍പറേഷന്റെ തീരുമാനം വിവാദമാകുന്നു.

Posted February 8, 2012

‘സെക്കന്റ് ഷോ’ ഇനി ക്യാംപസുകളില്‍

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയുടെ വിജയത്തില്‍ സന്തോഷിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മഹാരാജാസ് കോളേജിലെത്തി. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനൊപ്പം ചിത്രത്തിലെ അഭിനേതാക്കളും ഒത്തുചേരലില്‍ പങ്കുചേര്‍ന്നു

Posted February 8, 2012

ആത്മഹത്യാക്കുരുക്കില്‍ നമ്മുടെ പ്രവാസികള്‍

പ്രവാസലോകത്ത് നിന്നു ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്,ഗള്‍ഫ് ഇന്ത്യകാര്‍ക്കിടയില്‍ പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു. യു എ ഇ യിലെ ഇന്ത്യന്‍ കോണ്‍സുലാറ്റ് പുറത്തുവിട്ട കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 79 ഇന്ത്യകാരാണ്

Posted February 8, 2012

സബ്‌സിഡി ബില്ലുകള്‍ ഉയരുന്നതില്‍ ആശങ്ക: പ്രണബ് മുഖര്‍ജി

സബ്‌സിഡി ബില്ലുകള്‍ ഉയരുന്നത് കടുത്ത ആശങ്ക ജനിപ്പിക്കുന്നുവെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ഭക്ഷ്യവസ്തുക്കള്‍, രാസവളം, പെട്രോളിയം ഉല്‍പ്പന്നങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്റെ ഉറക്കം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു

Posted February 8, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829