ഉത്തേജക മരുന്ന് വിവാദത്തില്‍ മലയാളി താരങ്ങളായ ടിയാന മേരി തോമസ്, സിനി ജോസ് എന്നിവരുടെ വിലക്ക് ഒരു വര്‍ഷത്തില്‍ നിന്ന് രണ്ടുവര്‍ഷമായി ഉയര്‍ത്തണമെന്ന് രാജ്യാന്തര ഉത്തേജകവിരുദ്ധ സമിതി നാഡയോട് ആവശ്യപ്പെട്ടു
സി.പി.ഐ(എം) സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തിരുത്തേണ്ട ഭാഗം തിരുത്തുമെന്ന് പിണറായിയുടെ മറുപടിപ്രസംഗം. അതേസമയം, വിഎസിനെതിരായ വിമര്‍ശനങ്ങളടങ്ങിയ റിപ്പോര്‍ട്ടിന്റെ ഭാഗം മരവിപ്പിച്ചെന്ന മാധ്യമപ്രചാരണം തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.
ലണ്ടന്‍ ഒളിമ്പിക്‌സാണ് തന്റെ ലക്ഷ്യമെന്ന് ടെന്നീസ് താരം മഹേഷ് ഭൂപതി. രോഹന്‍ ബൊപ്പണ്ണയുമായുള്ള സഖ്യത്തില്‍ തനിക്ക് പ്രതീക്ഷയുണ്ട്. കൊല്‍ക്കത്തയിലെ പരിശീലന ക്യാമ്പിലെത്തിയ ഭൂപതി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു
എന്നാണ് സൂര്യ എന്റെ ഇഷ്ട്ടങ്ങളുടെ ഭാഗമായത്. ഒരു പാട് വൈകിയാണ്. ' കാണാന്‍ കൊള്ളാവുന്ന മറ്റൊരു താരസന്താനം ' എന്ന കൌതുകത്തിനപ്പുറം സൂര്യയോട് യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. ഒപ്പം കുറെ പെണ്‍ പിറപ്പുകളുടെ ആരാധന മാത്രം നേടിയവന്‍ എന്ന അകലവും. എന്റെ പിഴ! എന്റെ പിഴ! എന്റെ വലിയ പിഴ!
കേരളത്തിലെ സഖാക്കള്‍ സ്‌നേഹിക്കുന്ന നേതാവാണ് വി.എസ്സെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാനസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു കാരാട്ട്
കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ശാസന. മുസ്ലീങ്ങള്‍ക്ക് സംവരണം നാല് ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനമായി ഉയര്‍ത്തി നല്‍കുമെന്ന പ്രസ്താവനയാണ് മന്ത്രിക്ക് വിനയായത്.