ഗിലാനി സ്വിസ് സര്‍ക്കാരിന് കത്തെഴുതണം: പാക് സുപ്രീംകോടതി
ഇസ്ലാമാബാദ്: പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സ്വിസ്റ്റര്‍ലന്റ് സര്‍ക്കാരിന് കത്തെഴുതാന്‍ പാക്ക് സുപ്രീംകോടതി പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയോട് ആവശ്യപെട്ടു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സര്‍ദാരിക്കെതിരായി അന്വേഷണം ആവശ്യപെട്ട് ഗിലാനി സ്വിസ് അധികാരികള്‍ക്ക് കത്തെഴുതിയാല്‍ അദ്ദേഹത്തിനെതിരായ കോടതിയലക്ഷ്യകേസ് പിന്‍വലിക്കാമെന്നും ചീഫ് ജസ്റ്റീസ് ഇഫിതിക്കര്‍ ചൗധരി പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ ഫെബ്രുവരി 13ന് കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവിനെതിരെ ഗിലാനി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കേസില്‍ ഉള്‍പ്പെട്ടയാള്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലെ നേതാവായിരിക്കാം. എന്നാല്‍ ആരും നിയമത്തിന് അതീതരല്ലെന്നും കോടതി പറഞ്ഞു.
ഗിലാനി നല്‍കിയ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ഗിലാനിയുടെ അഭിഭാഷകനായ ഐത്സാസ് അഹ്‌സാനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കെതിരായ അഴിമതി ആരോപണക്കേസ് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ ഗിലാനി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ കേസെടുത്തത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































