Stay Connected:

Indiavision Live | Malayalam News Channel

പ്രത്യയശാസ്ത്ര രേഖ ചര്‍ച്ച ചെയ്യുമ്പോള്‍

 | Published: February 9, 2012

ബി ദിലീപ് കൂമാര്‍

ഇന്ത്യന്‍ സോഷ്യലിസം കെട്ടിപടുക്കാന്‍ സിപിഐഎം പ്രത്യയശാസ്ത്ര രേഖ പുതുക്കുകയാണ്. ചൈനീസ്-ലാറ്റിനമേരിക്കന്‍ മാതൃകകള്‍ അപ്പടി സ്വീകരിക്കാതെ, ഇന്ത്യന്‍ വിപ്ലവപാത തുറക്കാനാണ് കരട് പ്രത്യയശാസ്ത്രരേഖ ആഹ്വാനം ചെയ്യുന്നത്. രാജ്യത്ത് വിപ്ലവമുന്നേറ്റത്തിന് ശക്തിപകരാന്‍ അഞ്ച് കാര്യങ്ങള്‍ രേഖയില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

ഒന്ന്, വ്യതിയാനങ്ങള്‍ക്കം വ്യാമോഹങ്ങള്‍ക്കും അടിപ്പെടാതെ പാര്‍ലമെന്റ്, പാര്‍ലമെന്റിതര പോരാട്ടങ്ങളെ യോജിപ്പിക്കുക. രണ്ട്, തൊഴിലാളി വര്‍ഗ്ഗ ഐക്യം ശക്തിപ്പെടുത്തുക, ഒപ്പം തൊഴിലാളി-കര്‍ഷക ഐക്യവും കെട്ടിപ്പടുക്കുക. മൂന്ന്, സ്വത്വ രാഷ്ട്രീയവും വിദേശസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ചെറുക്കുക. നാല്, വര്‍ഗ്ഗീയതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക. അഞ്ച്, ലിംഗപരമായ അസമത്വത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുക.

ജാതിയുടെ അടിസ്ഥാനത്തിലുളള സ്വത്വരാഷ്ട്രീയം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്. സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ ഉപയോഗിച്ചത് സ്വത്വരാഷ്ട്രീയമാണെന്നറിയുക. ഇന്ത്യയെ വിഭജിക്കാന്‍ ബ്രിട്ടീഷുകാരും സ്വത്വരാഷ്ട്രീയത്തെതന്നെയാണ് ഉപയോഗിച്ചത്. സ്വത്വരാഷ്ട്രീയത്തെ തളളിപ്പറഞ്ഞെങ്കിലും മതന്യൂനപക്ഷങ്ങളെയും മുസ്ലീംകളുടേയും ദലിതുകളുടേയും പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്ന് പ്രത്യയശാസ്ത്ര കരട് രേഖ പറയുന്നു.

ആഗോളവത്ക്കരണത്തിനും ഉദാരവത്കരണത്തിനുമെതിരെ ശക്തമായ ബദലാവാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. എന്നാല്‍ ചൈനീസ് മാതൃകയ്ക്ക് പ്രത്യയശാസ്ത്രരേഖയില്‍ വിമര്‍ശനങ്ങളുണ്ട്. വികസനത്തില്‍ ചൈന ലോകരാജ്യങ്ങളുടെ മുന്നിലെത്തി. എന്നാല്‍ അസമത്വങ്ങളും ഒപ്പം വളര്‍ന്നു. അഴിമതിയും ചൈനയില്‍ വര്‍ദ്ധിച്ചു. ഇവ എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചാവും ചൈനയുടെ ഭാവി.

1992 ലാണ് സിപിഐഎം ഇതിനുമുമ്പ് പ്രത്യയശാസ്ത്രരേഖ ചര്‍ച്ച ചെയ്തത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്നായിരുന്നു അന്ന് ചെന്നൈ പാര്‍്ട്ടി കോണ്‍ഗ്രസ്സില്‍ പ്രത്യയശാസ്ത്രരേഖ ചര്‍ച്ച ചെയ്തത്. രണ്ട് ദശാബ്ദത്തിനിപ്പുറം സിപിഐഎം വീണ്ടും സോഷ്യലിസത്തിലേക്ക് പുതിയ പാത തേടുകയാണ്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar