Indiavision Live | Malayalam News Channel

ഫെബ്രുവരി 11, 2012  ലെ വാര്‍ത്തകള്‍

പറ്റായ ഓപ്പണ്‍: സാനിയ സഖ്യം ഫൈനലില്‍

സാനിയാ മിര്‍സ സഖ്യം 'പറ്റായ ഓപ്പണ്‍' ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഡബിള്‍സ് ഫൈനലില്‍ കടന്നു

Posted February 11, 2012

ഗായകന്‍ കെ.ജി മാര്‍ക്കേസ് സൗദിയില്‍ ജയില്‍ മോചിതനായി

സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത ചലച്ചിത്ര പിന്നണി ഗായകന്‍ കെ.ജി മാര്‍ക്കോസ് ജയില്‍ മോചിതനായി. ഒരു ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഞായറാഴ്ച വീണ്ടും ഹാജരാകണമെന്ന ഉപാധിയോടെ ശനിയാഴ്ച വൈകുന്നേരം മോചനം നല്‍കിയത്

Posted February 11, 2012

പ്രീമിയര്‍ ലീഗ്‌: എവര്‍ട്ടന്‍ ചെല്‍സിയെ അട്ടിമറിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി. സ്വന്തം തട്ടകമായ ഗുഡിസണ്‍ പാര്‍ക്കില്‍ എവര്‍ട്ടനാണ് ചെല്‍സിയെ അട്ടിമറിച്ചത്.

Posted February 11, 2012

ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതി: പ്രാരംഭഘട്ടത്തിന് തുടക്കമായി

ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് തുടക്കമായി. നിലമ്പൂര്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന നിലമ്പൂര്‍ സ്‌ക്വയര്‍ ടൂറിസം പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

Posted February 11, 2012

2-ജി: പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി

2ജി സ്‌പെക്ട്രം കേസിലെ കോടതി വിധിയെ സംബന്ധിച്ച് പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച അവസാനിച്ചു. പ്രണബ് മുഖര്‍ജി, കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Posted February 11, 2012

ഖുര്‍ഷ്ദിനെതിരെ നടപടി വേണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍

കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കത്ത് രാഷ്ട്രപതി പ്രധാനമന്ത്രിക്ക് കൈമാറി.

Posted February 11, 2012

സി.പി.ഐ സംസ്ഥാന സമ്മേളനം കൊടിയിറങ്ങി

സിപിഐ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയിറങ്ങി. വൈകിട്ട് കന്റോണ്‍മെന്റ് മൈതനത്ത് നടന്ന സമാപന സമ്മേളനം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ ഉദ്ഘാടനം ചെയ്തു.

Posted February 11, 2012

ലിവര്‍പൂളിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തലപ്പത്ത്. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തോല്‍പ്പിച്ചാണ് യുണൈറ്റഡ് ലീഗില്‍ ഒന്നാമതെത്തിയത്

Posted February 11, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829