

ജിദ്ദ: സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത ചലച്ചിത്ര പിന്നണി ഗായകന്‍ കെ.ജി മാര്‍ക്കോസ് ജയില്‍ മോചിതനായി. ഒരു ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഞായറാഴ്ച വീണ്ടും ഹാജരാകണമെന്ന ഉപാധിയോടെ ശനിയാഴ്ച വൈകുന്നേരം മോചനം നല്‍കിയത്.
സൗദിയില്‍ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെയാണ് മാര്‍ക്കോസിനെ സൗദി പൊലീസ് അറസ്റ്റുചെയ്തത്.
പരിപാടി സംഘടിപ്പിക്കുന്നതിനായി മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാലാണ് നടപടി. ദമാമിലെ മലയാളി കൂട്ടായ്മ റിപ്പബിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗാനമേള നടക്കുന്ന ഓഡിറ്റോറിയത്തിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ അറ്സ്റ്റു ചെയ്യുകയായിരുന്നു.
ഫെബ്രുവരി 11, 2012 ലെ വാര്‍ത്തകള്‍

