Indiavision Live | Malayalam News Channel

ഫെബ്രുവരി 13, 2012  ലെ വാര്‍ത്തകള്‍

ഖുര്‍ഷിദ് തെരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി

സല്‍മാന്‍ ഖുര്‍ഷിദ് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ന് അടിയന്തര യോഗം വിളിക്കാന്‍ സാധ്യത. മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരം കാണാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്നലെ സല്‍മാന്‍ ഖുര്‍ഷിദ് പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു

Posted February 13, 2012

എം.എസ് ശ്രീകലയ്ക്ക് സോളിഡാരിറ്റി ദൃശ്യ മാധ്യമ അവാര്‍ഡ്

സോളിഡാരിറ്റി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ അവാര്‍ഡ് ഇന്ത്യാ വിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം.എസ് ശ്രീകലയ്ക്ക് ലഭിച്ചു. 'ഇനി അവര്‍ പറയട്ടെ' എന്ന പരമ്പരയിലെ 'കഴുത്തറ്റം വെള്ളത്തില്‍ ദാഹിച്ചു വലയുന്നവര്‍' എന്ന എപ്പിസോഡിനാണ് അവാര്‍ഡ്.

Posted February 13, 2012

‘കലികാലം’ വരുന്നു

തിരക്കഥാകൃത്ത് റെജി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കലികാലം. ശാരദ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ കഥയാണ് പങ്കുവയ്ക്കുന്നത്. കാലികസാഹചര്യത്തില്‍ ശക്തമായ സ്ത്രീപക്ഷ പ്രമേയം പങ്കുവയ്ക്കാനാണ് ചിത്രം ശ്രമിക്കുന്നത്.

Posted February 13, 2012

‘ഇവന്‍ മേഘരൂപന്‍’ ഒരുങ്ങി

മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ അധികരിച്ച് പി.ബാലചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഇവന്‍ മേഘരൂപന്‍ പ്രദര്‍ശനത്തിനൊരുങ്ങി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കൊച്ചിയില്‍ നടന്നു. പ്രകാശ് ബാരെ നായകനായ ചിത്രത്തില്‍ നാല് നായികമാരുണ്ട്

Posted February 13, 2012

നിത്യമേനോനെതിരായ വിലക്ക് അംഗീകരിക്കാനാവില്ല: ജഗതി

കൊച്ചി: ആര്‍ക്കെതിരെയും ഏകപക്ഷീയമായി വിലക്കേര്‍പ്പെടുത്താന്‍ ഒരു സംഘടനയ്ക്കും അവകാശമില്ലെന്ന് നടന്‍ ജഗതി ശ്രീകുമാര്‍. നിത്യമേനോനെതിരായ വിലക്ക് അംഗീകരിക്കാനാവാത്തത്. തൊഴില്‍മുടക്കി മുന്നോട്ട് നീങ്ങുന്ന തരംതാണ നിലപാടില്‍ നിന്ന് സംഘടനകള്‍ പിന്‍മാറണമെന്നും ജഗതിശ്രീകുമാര്‍ ഇന്ത്യാവിഷനോട് പറഞ്ഞു

Posted February 13, 2012

കോബ്രയില്‍ ‘ലോകഗുസ്തി’

ലാല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കോബ്രയുടെ ചിത്രീകരണം തിരുവനന്തപുരത്ത് അവസാനഘട്ടത്തിലേക്ക് കടന്നു. നാല് തവണ മിസ്റ്റര്‍ യൂണിവേഴ്‌സ് ആയ അഹമ്മദ് ഹമുദ മമ്മൂട്ടിയും ലാലുമായി ഏറ്റുമുട്ടുന്ന രസകരമായ രംഗങ്ങള്‍ ഇന്ന് ചിത്രീകരിച്ചു

Posted February 13, 2012

എസ്.ബി.ഐ മൂന്നാംപാദ റിപ്പോര്‍ട്ട് വിപണികള്‍ക്ക് നേട്ടമായി

ഇന്ത്യന്‍ ഓഹരിവിപണികള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 24പോയിന്റ് നേട്ടത്തോടെ 17,773ലും, നിഫ്റ്റി 9പോയിന്റ് ഉയര്‍ന്ന് 5,390ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്

Posted February 13, 2012

ധാത്രി ആയുര്‍വ്വേദ മെഡിക്കല്‍ ജേണല്‍ പുറത്തിറക്കി

പ്രമുഖ ആയുര്‍വേദ മരുന്നുകളുടെ ഉല്‍പാദകരായ ധാത്രിയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ജേണല്‍ പുറത്തിറക്കി. ആഗോള ആയുര്‍വേദ ഫെസ്റ്റിലെ ധാത്രിയുടെ സ്റ്റാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പ്രകാശ് ജേണലിന്റെ പ്രകാശനം നിര്‍വഹിച്ചു

Posted February 13, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829