Indiavision Live | Malayalam News Channel

പരിസ്ഥിതി സൗഹാര്‍ദ്ദത്തില്‍ യു.എ.ഇക്ക് ഒന്നാം സ്ഥാനം

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പരിസ്ഥിതി സൗഹാര്‍ദ്ദ രാജ്യമായി   യു.എ.ഇ  തെരഞ്ഞടുക്കപ്പെട്ടു. ലോക പരിസ്ഥിതി പ്രവര്‍ത്തക യൂണിയന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ആണ് യു.എ.ഇ ഒന്നാമത് എത്തിയിരിക്കുന്നത്.

ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ എഴുപത്തിരണ്ടാം സ്ഥാനമാണ് യു.എ.ഇക്കുള്ളത്. ആറു ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വൃത്തിയുള്ള നഗരങ്ങള്‍ യു.എ.ഇയില്‍ ആണ് ഉള്ളത്.

സൗദി അറേബ്യ പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തും ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ തൊട്ടു പുറകിലും നില്‍ക്കുന്നു. കൊളംബിയ യെല്‍ സര്‍വകലാശാലകളുടെ ആഭിമുഖ്യത്തിലാണ് സര്‍വേ നടത്തിയത്. സര്‍വേ പ്രകാരം സ്വിറ്റ്‌സര്‍ലന്‍ഡാണ് ലോകത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹാര്‍ദ്ദ രാജ്യം.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



TOPICS: 

ഫെബ്രുവരി 13, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read