സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അടുത്തവര്‍ഷത്തെ ഫീസ് ഘടന, പ്രവേശനം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദില്ലി കമാന്‍ഡിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അക്കാദമി അധ്യക്ഷന്‍ സുനില്‍ ഗംഗോപാധ്യായയില്‍ നിന്ന് എം.കെ സാനു പുരസ്‌കാരം ഏറ്റുവാങ്ങി
മധ്യ മേഖലയെ ഒരു ഇന്നിംഗ്‌സിനും, 20 റണ്‍സിനും പരാജയപ്പെടുത്തി പൂര്‍വ്വ മേഖല ദുലീപ് ട്രോഫി കിരീടം നേടി. പൂര്‍വ്വ മേഖലയുടെ ആദ്യ ദുലീപ് ട്രോഫി നേട്ടമാണിത്
ദില്ലി: അണ്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് കേരളം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. തൊടുപുഴയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു
അവയവദാനത്തിന് നിലവിലുള്ള സാങ്കേതിക തടസങ്ങള്‍ നീക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. 2008-ല്‍ പാര്‍ലമെന്റ് പാസാക്കിയ അവയവദാന നിയമഭേദഗതിയെ അടിസ്ഥാനമാക്കിയാണ് പുതിയ ഉത്തരവെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു
ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ലിസ്റ്റിന് അന്തിമ തീരുമാനമായിട്ടുണ്ട്
ഇന്ത്യ-ശ്രീലങ്ക ഏകദിനം ടൈ ആയതിനിടെ മലിംഗയുടെ 30-ാം ഓവര്‍ വിവാദമാകുന്നു. 30-ാം ഓവറില്‍ മലിംഗ അഞ്ച് ബോള്‍ മാത്രമേ എറിഞ്ഞിരുന്നുള്ളു. ആസമയം ആരും അത് ശ്രദ്ധിച്ചില്ലെങ്കിലും മത്സരം ടൈ ആയതോടെ 30-ാം ഓവര്‍ ചര്‍ച്ചാവിഷയമായി