Indiavision Live | Malayalam News Channel

ഫെബ്രുവരി 15, 2012  ലെ വാര്‍ത്തകള്‍

കൊല്ലത്ത് കടലില്‍ വെടിവെയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

കൊല്ലത്ത് നീണ്ട കരയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍ നിന്നാണ് വെടിയുതിര്‍ത്തത്.

Posted February 15, 2012

വയനാട്ടില്‍ കാര്‍ഷിക സെന്‍സസ് അവസാനിച്ചു

വയനാട് ജില്ലയിലെ കര്‍ഷകരുടെ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്ന കാര്‍ഷിക സെന്‍സസ് അവസാനിച്ചു. ഒരു മാസം കൊണ്ടാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി പൂര്‍ത്തിയാക്കിയത്

Posted February 15, 2012

പോപ്പ് ഗായിക ഷാക്കിറക്കു നേരെ കടല്‍ സിംഹത്തിന്റ ആക്രമണം

കൊളംബിയന്‍ പോപ് ഗായിക ഷാക്കിറയ്ക്കു നേരെ കടല്‍ സിംഹത്തിന്റെ ആക്രമണം. ആക്രമണ വിവരം തന്റെ ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പുറത്തു വിട്ടത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

Posted February 15, 2012

ഗണേഷ്‌കുമാറിന്റെ സെക്രട്ടറിക്ക് പിള്ളയുടെ വക മര്‍ദ്ദനം

മന്ത്രി ഗണേഷ് കുമാറിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാറിനെ ആര്‍ ബാലകൃഷ്ണ പിള്ള മര്‍ദ്ദിച്ചതായി ആരോപണം. മന്ത്രിയുടെ പത്തനാപുരത്തെ ഓഫീസില്‍ വച്ചായിരുന്നു മര്‍ദ്ദനം.

Posted February 15, 2012

വയനാട്ടിലെ ആദിവാസി പീഡനം: അവ്യക്തത മാറ്റണമെന്ന് പികെ ശ്രീമതി

വയനാട്ടില്‍ നിന്നുള്ള ആദിവാസി യുവതിയെ മന്ത്രി പികെ ജയലക്ഷ്മിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള അവ്യക്തത മാറ്റണമെന്ന് പികെ ശ്രീമതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Posted February 15, 2012

ദില്ലി സ്‌ഫോടനം: തെളിവ്‌ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം

ഏതെങ്കിലും വ്യക്തിയെയോ രാജ്യത്തെയോ ദില്ലി സ്‌ഫോടനവുമായി ബന്ധപ്പെടുത്താന്‍ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇസ്രയേലിനെ അറിയിച്ചു.

Posted February 15, 2012

അവര്‍ പറഞ്ഞു, ഞങ്ങളുടേതാണ് പ്രണയം

2007 ഫെബ്രുവരി 8, മാന്റുവ, ഇറ്റലി മനുഷ്യകുലം ചരിത്രത്തില്‍ ബാക്കിവെച്ച തിരുശേഷിപ്പുകള്‍, അഥവാ ചരിത്രത്തിന്റെ ‘ഭൂമിശാസ്ത്രം’ തേടി മാന്റുവയിലെ ഭൂമി തുരന്നുചെന്ന എലേന മെനോട്ടിക്കും സംഘത്തിനും ആ കാഴ്ച വിശ്വസിക്കാനായില്ല. പിന്നെ ലോകത്തിനും. വടക്കന്‍ ഇറ്റലിയിലെ മോണ്ടുവക്കടുത്ത് വാല്‍ഡാറോയില്‍, ലോകത്തോട് പ്രണയത്തിന്റെ തീവ്രത വിളിച്ചുപറഞ്ഞ് രണ്ടുടലുകള്‍ പരസ്പരം പുണര്‍ന്നുകിടന്നു. ഒന്നും രണ്ടും വര്‍ഷമല്ല, പതിറ്റാണ്ടുകള്‍…., നൂറ്റാണ്ടുകള്‍… കൃത്യമായിപ്പറഞ്ഞാല്‍ 50 നൂറ്റാണ്ടുകള്‍.. ചിലരങ്ങനെയാണ്. മരണത്തെപ്പോലും സ്വന്തം ജീവിതം കൊണ്ട് തോല്‍പിച്ചുകളയും. മരിച്ച് മണ്ണടിഞ്ഞാലും അവരുടെ ജീവിതത്തെ ലോകം വാഴ്ത്തും. ജീവിതത്തില്‍ അത്രമേല്‍ പ്രണയിച്ച അവരുടെ പേരറിയില്ല. നാടും കുലവുമറിയില്ല. എങ്കിലും പ്രണയം വെറും പ്രണയമല്ലെന്നും മറ്റ് പലതുമാണെന്നും അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. മരണത്തെപുല്‍കി അയ്യായിരം വര്‍ഷങ്ങള്‍ക്കുശേഷം. ആറുദിനങ്ങള്‍ കൂടി കഴിഞ്ഞ് ലോകം ഒരു പ്രണയദിനത്തെ ആലിംഗനം ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു, പ്രണയത്തിന്റെ പുതിയ അര്‍ഥതലങ്ങള്‍ സമ്മാനിച്ച് ഇവര്‍ ലോകത്തിന് മുന്‍പില്‍ അവതരിച്ചത്. പ്രണയത്തിന്റെ എല്ലാ തീവ്രതയെയും അനുഭവിപ്പിച്ച്, മനുഷ്യന്റെ ഏറ്റവും വലിയ വികാരങ്ങളിലൊന്നിന്റെ സംശുദ്ധത അനന്തകാലത്തോളം വിളിച്ചു പറഞ്ഞ് മുഖത്തോട് മുഖം നോക്കി അവര്‍ പുണര്‍ന്ന് കിടന്നു. അവര്‍ക്കു മുകളിലൂടെ പലകുറി ‘പോ’ നദി വഴിമാറിയൊഴുകി. മുളച്ചുവന്ന ചെറുചെടികള്‍ വന്‍മരങ്ങളായി മാറി. നദിയും മരങ്ങളും ഈ കഥ അവരുടേതായ ഭാഷയില്‍ ലോകത്തോട് മുന്‍പ് പറഞ്ഞിട്ടുണ്ടാകാം. നാമതറിയാന്‍ വൈകിയെന്നുമാത്രം. ഇതിനിടയില്‍ കാലത്തിന്റെ അനിവാര്യതയെന്നവണ്ണം പരസ്പരം ചേര്‍ന്നിരുന്ന ചുണ്ടുകള്‍ ജീര്‍ണിച്ച് വേര്‍പെട്ട് പോയിരുന്നു. മരണത്തിലും ഇണയെ വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കാതിരുന്ന അവരുടെ പരസ്പരം കൊരുത്ത കൈകളിലെയും കാലുകളിലെയും മാംസവും അഴുകിപ്പോയിരുന്നു. പക്ഷെ ലോകത്തോട് തങ്ങളുടെ ആത്മാര്‍ഥത വിളിച്ചുപറഞ്ഞ് പരസ്പരം കോര്‍ത്തുകിടന്ന ആ ഉടലുകളിലവശേഷിച്ച അസ്ഥികളെപ്പിരിക്കാന്‍ കാലത്തിനുമായില്ല. ചരിത്രം പലകുറി നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധങ്ങളായ എത്രയോ കോണുകളില്‍ നിന്നും മനുഷ്യന്റെ തന്നെ എത്രയോ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിരിക്കുന്നു. പക്ഷെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ ഒന്നിനെ അടയാളപ്പെടുത്തിയ ഇത്തരമൊന്ന് ആദ്യമായാണ് ലോകത്തിന് മുന്നില്‍ വെളിപ്പെട്ടത്. എങ്ങനെ അവര്‍ ഒരേ കുഴിമാടത്തില്‍ അവസാന ഉറക്കത്തിന് വിധിക്കപ്പെട്ടുവെന്ന അന്വേഷണമായി പിന്നെ. ചരിത്രകാരന്‍മാര്‍ കണ്ടെത്തിയ കാരണങ്ങളില്‍ സാഹചര്യം പിന്തുണച്ച സാധ്യത ഇതായിരുന്നു. മരണം ആദ്യം പുരുഷനെ തട്ടിയെടുത്തിരിക്കാം.  അവനെ നഷ്ടപ്പെടാനാകാതിരുന്ന സ്ത്രീ, അവനൊപ്പം പോകാന്‍ മരണത്തെ വരിച്ചിരിക്കാം. പ്രണയമെന്നത് മനുഷ്യര്‍ക്കിടയിലെ കേവലമൊരു കൈമാറ്റമല്ലെന്ന് ആ സ്ത്രീയും പുരുഷനും പറഞ്ഞുതന്നു. പ്രണയമെന്നത്, പ്രണയത്തിനപ്പുറം വിശ്വാസ്യതയുടെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വേദിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പിന്നെ ലോകത്തെ ഓര്‍മിപ്പിച്ചു. പ്രായത്തിന്റെ കണക്കെടുപ്പില്‍ അവര്‍ യുവാവും യുവതിയുമാണെന്ന് കണ്ടെത്തി. ഇരുപതുകള്‍ പോലും പിന്നിടാത്തവര്‍.  ഒരുപക്ഷേ ജീവിതം തുടങ്ങിയ ആദ്യ നാളുകളായിരുന്നിരിക്കാം..അല്ലെങ്കില്‍ ആരോ ആ ജീവിതങ്ങളെ ആഗ്രഹിച്ചിരുന്നില്ലായിരിക്കാം. ഇടതു ഭാഗത്തുകിടന്ന പുരുഷന്റെ സുഷുമ്‌നാ നാഡി തകര്‍ത്ത് കൂര്‍ത്തമുനയുള്ളൊരമ്പ് കടന്നുപോയിരുന്നു. സ്ത്രീയുടെ ശരീരത്തിന്റെ പിന്നിലായി മറ്റൊരമ്പിന്റെ തല കണ്ടെത്തി. ഇവര്‍ കൊല്ലപ്പെട്ടതാണെന്ന വിലയിരുത്തലാണ് അന്തിമമായി സ്വീകരിക്കപ്പെട്ടത്. ആധുനികശിലായുഗത്തിന്റെ പ്രതിനിധികളാണിവര്‍. കാരണം അവിടെയാണ് മനുഷ്യന്‍ പ്രണയവും വിരഹവും കുടുംബവുമെല്ലാം വാര്‍ത്തെടുക്കാന്‍ തുടങ്ങിയത്. മരണത്തിന്റെ കൂടുതല്‍ കാരണങ്ങളറിയാന്‍ ആ ഉടലുകളെ പിരിക്കേണ്ടതുണ്ടായിരുന്നു. പക്ഷെ കാലാതിവര്‍ത്തിയായി നിലകൊണ്ട ആ ഉടലുകളെ പിരിക്കാന്‍ എലേന മെനോട്ടി ആഗ്രഹിച്ചില്ല. അവരെ അതേപോലെ മണ്ണിനൊപ്പം അടര്‍ത്തിയെടുത്ത് കോമോയിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലെത്തിച്ചു. ഇപ്പോള്‍ ഇവര്‍ക്കായി ഒരു സ്ഥിരം ഭവനം എന്ന ആശയത്തിലാണ് ചരിത്രകാരന്‍മാര്‍.ലോകം വാഴ്ത്തിയ എത്രയോ പ്രണയകാവ്യങ്ങള്‍. റോമിയോ- ജൂലിയറ്റ്, മാര്‍ക് ആന്റണി-ക്ലിയോപാട്ര, നീറോ- പൊഫേസാബിനെ, ഷാജഹാന്‍- മുംതാസ്. റോമിയോ പോരാട്ടത്തിനായി അയക്കപ്പെട്ടത് ഇതേ മാന്റുവയിലേക്കായിരുന്നു. തന്റെ പ്രേയസി ജൂലിയറ്റ് മരണപ്പെട്ടതായി അദ്ദേഹമറിയേണ്ടി വന്നതും. പക്ഷെ അതിനും എത്രയോ വര്‍ഷം മുന്‍പ് ഇവര്‍ മണ്ണിനടയില്‍ ആലിംഗനബദ്ധരായിരുന്നു. 2012 ഫെബ്രുവരി 14. കൊച്ചി ലോകം വാലന്റീന്‍സ് ഡേയെന്ന ഉല്ലാസത്തിലായിരുന്നു. പ്രണയിക്കുന്നതിനായി സൃഷ്ടിച്ചെടുത്ത ഒരു ദിനത്തില്‍ അവര്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറി തങ്ങളുടെ ഇഷ്ടം അറിയിച്ചു. പ്രണയം നഷ്ടപ്പെട്ടവര്‍ അറിയാവുന്ന കവിതകള്‍ പാടി ചാനലുകളില്‍ മുഖം കാണിച്ചു. ആഘോഷത്തിമിര്‍പ്പില്‍ കച്ചവടക്കാരുടെ പെട്ടികള്‍ നിറഞ്ഞു. അലോസരമായ ഈ ദിനക്കാഴ്ചകളില്‍ നിന്നും മനസ്സുതിരിക്കാന്‍ പാടുപെടുമ്പോഴാണ് അഞ്ചുവര്‍ഷം മുന്‍പത്തെ ഈ വാര്‍ത്ത മനസ്സിലുടക്കിയത്. അന്ന് ആ വാര്‍ത്തയെഴുതാന്‍ കഴിയാതെ പോയതിന്റെ നിരാശ ഇവിടെ ഈ കുറിപ്പിലൂടെ തീര്‍ക്കുകയാണ്. പ്രണയമെന്നത് വെറും പ്രണയമല്ലെന്ന് മനസ്സിലാക്കിത്തന്ന ആ രണ്ട് അസ്ഥികൂടങ്ങളെ, പ്രണയം ആഘോഷിക്കുന്ന ഇന്നത്തെ എത്ര യുവാക്കള്‍ക്ക് പൂര്‍ണ അര്‍ഥത്തില്‍ മനസ്സിലാക്കാനാകും

Posted February 15, 2012

ടെവസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തന്നെ തുടരും

മുന്‍ ക്യാപ്റ്റനും അര്‍ജന്റീനാ താരവുമായ കാര്‍ലോസ് ടെവസ് വീണ്ടും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തിരിച്ചെത്തി. വിവാദങ്ങളവസാനിപ്പിച്ച് വീണ്ടും ടീമിനായി കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടെവസ് ഇപ്പോള്‍.

Posted February 15, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829