ആറ് ചിത്രങ്ങള്‍ ഇന്ന് തിയറ്ററുകളിലേക്ക്. കലവൂര്‍ രവികുമാറിന്റെ ഫാദേഴ്‌സ് ഡേ, വിനു മോഹന്റെ ഈ തിരക്കിനിടയില്‍, സിദ്ദീഖ് ചേന്ദമംഗലൂരിന്റെ ഊമക്കുയില്‍ പാടുമ്പോള്‍ എന്നിവയാണ് മലയാളം റിലീസ്. ജോര്‍ജ് ക്‌ളൂണിയുടെ ഗോസ്റ്റ് റൈഡര്‍ രണ്ടാം ഭാഗവും ഗൗതം മേനോന്റെ ബോളിവുഡ് അരങ്ങേറ്റമായി വിണ്ണൈത്താണ്ടി വരുവായയുടെ ഹിന്ദി പതിപ്പ് ഏക് ദീവാനാ തായും നാളെ റിലീസ് ചെയ്യും. അമലാപോള്‍ നായികയായ മുപ്പോഴുതും ഉന്‍ കര്‍പ്പനൈകള്‍ ആണ് തമിഴ് റിലീസ്
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 48.42 പോയന്റ് നഷ്ടത്തില്‍ 18,153.99 പോയന്റിലും നിഫ്റ്റി 10.00 പോയന്റ് താഴ്ന്ന് 5521.95 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
കിങ്ഫിഷര്‍ വിമാനകമ്പനി വീണ്ടും നഷ്ടത്തില്‍. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 444 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം 74.8 ശതമാനമാണ് വര്‍ദ്ധിച്ചത്.
ബി ടൗണില്‍ സൂപ്പര്‍ താരങ്ങളുടെ നിഴല്‍ നായികയാകാന്‍ ഈ വര്‍ഷവും വിദ്യാ ബാലന്‍ തയ്യാറല്ല. ഭര്‍ത്താവിനെ തെരഞ്ഞ് ലണ്ടനില്‍ നിന്ന് കൊല്‍ക്കത്തയിലെത്തുന്ന ഗര്‍ഭിണിയുടെ കഥ പറയുന്ന കഹാനിയിലൂടെ ബോക്‌സ് ഓഫീസിലും പെര്‍ഫോമന്‍സിലും മറ്റൊരു ഡേര്‍ട്ടി പിക്ചര്‍ ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ഈ മലയാളി അഭിനേത്രി. ഓരോ ഘട്ടത്തിലും തന്റെ വൈകാരിക പങ്കാളിത്തമുള്ള സിനിമയെന്നാണ് കഹാനിക്ക് വിദ്യ നല്‍കുന്ന തലവാചകം
ഗൗതം മേനോന്റെ ആദ്യ ബോളിവുഡ് ചിത്രമായി ഏക് ദീവാനാ താ വെള്ളിയാഴ്ച തിയറ്ററിലെത്തുമ്പോള്‍ ഏ ആര്‍ റഹ്മാന്‍ ആരാധകരും കാത്തിരിപ്പിലാണ്. പുതുവര്‍ഷത്തിലെ ആദ്യ റഹ്മാന്‍ ഈണത്തിനൊപ്പമാണ് ചിത്രമെത്തുന്നത്. വിവാദമായ ഹോസാന എന്ന ഗാനത്തിന് ശേഷം ദിവാനാ തായിലെ മൊഹബത്ത് എന്ന് തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങളും പ്രേക്ഷകരിലെത്തി.
കോളിവുഡിലെ സ്റ്റൈല്‍ മന്നനും സകലകലാ വല്ലഭനും ഒന്നിക്കുന്നു. കമലഹാസന്റെ സ്വപ്നസിനിമയായ മരുത് നായകത്തില്‍ രജനീകാന്ത് അതിഥി താരമായി എത്തുന്നു. സാങ്കേതിക സാമ്പത്തിക കാരണങ്ങളാല്‍ ഒന്നരപതിറ്റാണ്ട് മുമ്പ് ചിത്രീകരണവേളയില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മരുതനായകം ഏറെ പുതുമകളോടെയാണ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നത്
സൂപ്പര്‍ ഹീറോ സീരീസുകളിലെ ബോക്‌സ് ഓഫീസ് അമാനുഷികരില്‍ ഒരാളായ ഗോസ്റ്റ് റൈഡറുടെ രണ്ടാം വരവ് നാളെ മുതല്‍. നിക്കോളാസ് കേജിന്റെ ശക്തമായ തിരിച്ചുവരവിന് സാക്ഷ്യമേകുന്ന ചിത്രം കൂടിയാണ് ഗോസ്റ്റ്‌റൈഡര്‍ സ്പിരിറ്റ് ഓഫ് വെന്‍ഗെന്‍സ്.
തിരുവനന്തപുരം: കരിയ്ക്കകം ദുരന്തത്തിന് ഒരാണ്ട് തികയുന്ന വേളയില്‍ വീണ്ടും അപകടം. വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോ കരിയ്ക്കകത്തിനടുത്ത് ചാക്കയില്‍ പാര്‍വ്വതി പുത്തനാറിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഏഴ് വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ കാരണം ഏഴുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്