158 പേര്‍ കൊല്ലപ്പെട്ട മംഗലാപുരം വിമാനദുരന്തത്തിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടു. പൈലറ്റ് ഗ്ല്യൂഫിക്കയുടെ പിഴവാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
തിരുവനന്തപുരം-ചെന്നൈ മെയിലില്‍ യുവതിയെ ട്രയിനില്‍ നിന്നും വലിച്ചിറക്കാന്‍ ശ്രമം. ആലുവ സ്റ്റേഷനിലാണ് സംഭവം. അക്രമിയെ റെയില്‍വേ പോലീസ് പിടികൂടി. വൈകിട്ട് 7.45ഓടെ യായിരുന്നു അക്രമം നടന്നത്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രംഗത്തെത്തി. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയ്ക്ക് നല്‍കിയ പണം മായാവതി സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
യു എ ഇ യില്‍ പൊടി കാറ്റ് ശക്തിയാര്‍ജിക്കുന്നു. രണ്ടു ദീവസമായി തുടരുന്ന കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. വൈകുന്നേരങ്ങളില്‍ ശക്തിയാര്‍ജിക്കുന്ന കാറ്റ് വാഹനമോടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു
പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യു.ഡി.എഫ് തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ ഇത്തരം കുപ്രചരണങ്ങളിലൂടെ യു.ഡി.എഫിന് വിജയിക്കാനാകില്ല
ആരാധകരെ ആശങ്കയിലാഴ്ത്തി അമിതാഭ് ബച്ചന് വീണ്ടും ശസ്ത്രക്രിയ. മുംബെയിലെ സെവന്‍സ് ഹില്‌സ് ആശുപത്രിയില്‍ കഴിയുന്ന ബച്ചനെ ഇന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബിഗ് ബിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം കര്‍ശന നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി