

ദുബൈ:യു എ ഇ യില്‍ പൊടിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. രണ്ടു ദീവസമായി തുടരുന്ന കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. വൈകുന്നേരങ്ങളില്‍ ശക്തിയാര്‍ജിക്കുന്ന കാറ്റ് വാഹനമോടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ദൂര കാഴ്ച മങ്ങുന്നതിനാല്‍ അപകട സാധ്യത വര്ധിചിട്ടുണ്ട്.
താരതമ്യേനെ തണുപ്പ് അനുഭവപെടെണ്ട ഫെബ്രുവരി മാസത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസ് ആണ് പകല്‍ താപനില. രാത്രി താപനില 22 ഡിഗ്രീ ആയി കുറയുന്നുണ്ട്. പൊടിക്കാറ്റിനെ
തുടര്‍ന്നു ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചിട്ടിരുന്നു. . കാറ്റിന്റെ വേഗത കൂടാന്‍ സാധ്യത ഉള്ളതിനാല്‍ മീന്പിടുത്തകാര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 17, 2012 ലെ വാര്‍ത്തകള്‍

