സി.പി.ഐ.എം ബംഗാള്‍ സംസ്ഥാനസെക്രട്ടറിയായി ബിമന്‍ബോസിനെ വീണ്ടും തെരഞ്ഞെടുത്തു. കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് ബിമന്‍ബോസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്
ഇതിഹാസതാരം സച്ചിന്റെ വഴിയേതന്നെയാണ് താനെന്ന് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തെളിയിച്ചു. കേഡന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ വിജയം നിര്‍ണയിച്ച ഇന്നിംഗ്‌സിലൂടെയാണ് കൊച്ചു സച്ചിന്‍ തിളങ്ങിയത്
സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ താരം അമിതാബ് ബച്ചന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവരില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച്ച ബച്ചന്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കൊലയാളികളെ കസ്റ്റഡിയിലെടുത്ത് കര്‍ശന നടപടിക്ക് വിധേയമാക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണം.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാരെ നാളെ ചോദ്യം ചെയ്യും. ഇവരോട് നാളെ രാവിലെ എട്ട് മണിക്ക് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവെച്ച രണ്ട് നാവിക ഉദ്യോഗസ്ഥരേയും തിരിച്ചറിഞ്ഞു. അന്വേഷണവുമായി സഹകരിക്കാമെന്ന് ഇറ്റാലിയന്‍ കോണ്‍സുലേറ്റും വ്യക്തമാക്കി
വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സീരിയല്‍ നടനെ അറസ്റ്റുചെയ്തതായി പോലീസ്. എന്നാല്‍, ആളുമാറി തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നൂവെന്ന വിശദീകരണവുമായി നടന്‍ രംഗത്തെത്തി.
ഇന്ത്യയിലേക്ക് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി എന്നാരോപിച്ച് ഉക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ തുണിയുരിഅഞ്ഞ് പ്രതിഷേധിച്ച ഉക്രൈന്‍ വനിതകളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 19 നായിരുന്നു സംഭവം. കീവിലെ ഇന്ത്യന്‍ എംബസി മന്ദിരത്തില്‍ പുര്‍ണ്ണ നഗ്നരായി എത്തിയ നാല് ഉക്രൈന്‍ വനിതകള്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു