Indiavision Live | Malayalam News Channel

ഇന്ത്യന്‍ എംബസിക്കു മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധം: വനിതകള്‍ക്കെതിരെ നടപടി

കീവ്: ഇന്ത്യയിലേക്ക് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി എന്നാരോപിച്ച് ഉക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ തുണിയുരിഅഞ്ഞ് പ്രതിഷേധിച്ച ഉക്രൈന്‍ വനിതകള്‍ക്കെതിരെ കേസെടുത്തേക്കുമെന്ന്‌ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 19 നായിരുന്നു സംഭവം.

കീവിലെ ഇന്ത്യന്‍ എംബസി മന്ദിരത്തില്‍ പുര്‍ണ്ണ നഗ്നരായി എത്തിയ നാല് ഉക്രൈന്‍ വനിതകള്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.പ്രതിഷേധക്കാരെ പോലീസെത്തി അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.

15 നും 40നും ഇടയില്‍ പ്രായമുളള ഉക്രൈനി യുവതികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഇന്ത്യയിലേക്കെത്തുന്ന ഉക്രൈന്‍ യുവതികളിലധികവും വേശ്യാ വൃത്തിക്കുവേണ്ടിയാണ് വിസ തരപ്പെടുത്തുന്നതെന്ന് ചുണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം വിസ അനുവദിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.

വസ്ത്രമുരിഞ്ഞ് എംബസിയുടെ ബാല്‍ക്കണിയില്‍ കയറിയ പ്രതിഷേധക്കാര്‍ അവിടുത്തെ ഇന്ത്യന്‍ ദേശീയ പതാക വലിച്ച് നിലത്തിടുകയും ‘ഞങ്ങള്‍ വേശ്യകളല്ലെ’ന്നെഴുതിയ പഌക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ദേശീയ ചിഹ്നങ്ങളെ അപമാനിച്ചു, അതിരുവിട്ട അസഭ്യ ജഡിലമായ പ്രതിഷേധം സംഘടിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാവും കേസും നടപടികളുമുണ്ടാവുകയെന്ന് ഉക്രൈന്‍ പോലീസ് അറിയിച്ചു.

കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ 4 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍ ഇവര്‍ക്ക്െതിരെ ഇതുവരെ കേസ് ചാര്‍ജ്ജ്് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. പ്രതിഷേധം നടക്കുന്ന സമയത്ത് ഉക്രൈനിലെ ഇന്ത്യന്‍ അംബാസഡറായ രാജീവ് കെ ചന്ദര്‍ എംബസി ഓഫീസില്‍ ഉണ്ടായിരുന്നില്ല.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ഫെബ്രുവരി 18, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Other News In This Section