Indiavision Live | Malayalam News Channel

ഫെബ്രുവരി 19, 2012  ലെ വാര്‍ത്തകള്‍

റോട്ടര്‍ഡാം ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് റോജര്‍ ഫെഡററിന്

റോട്ടര്‍ഡാമില്‍ നടന്ന ലോക ഇന്‍ഡോര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം റോജര്‍ ഫെഡററിന്. ഈ വര്‍ഷം ഫെഡററുടെ ആദ്യ കിരീടമാണിത്. ഫൈനലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുന്‍ ലോക ഒന്നാം നമ്പറായ ഫെഡറര്‍ കീഴടക്കിയത്

Posted February 19, 2012

പൈങ്കുളത്തെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി

ഇടുക്കി: പൈങ്കുളം സേക്രഡ്ഹാര്‍ട്ട് ആശുപത്രിയില്‍ ഒരാഴ്ചയായി നടന്നുവരുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. നഴ്‌സുമാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിലാണ് ഒത്തുതീര്‍പ്പ് നടന്നത്

Posted February 19, 2012

കടലിലെ വെടിവെയ്പ്പ്: കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല

കുറ്റവാളികളായവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാകുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു

Posted February 19, 2012

പെട്രോളിയം കയറ്റുമതി അവസാനിപ്പിക്കും: ഇറാന്‍

ഫ്രാന്‍സിനും, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുമുള്ള പെട്രോളിയം കയറ്റുമതി അവസാനിപ്പിക്കുന്നതായി ഇറാന്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയത്

Posted February 19, 2012

കടലിലെ വെടിവെയ്പ്പ്‌:രണ്ട് നാവികരുടെ അറസ്റ്റ് രേഖപെടുത്തി

മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നതിന് കസ്റ്റഡിയിലെടുത്തിരുന്ന ഇറ്റാലിയന്‍ നാവികസേന ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപെടുത്തി. ഇറ്റാലിയന്‍ നാവികരായ ലെസ്‌റ്റോറെ, സെല്‍വ തോറെ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്

Posted February 19, 2012

ഒളിംപിക്‌സ് യോഗ്യതാ ഹോക്കി: ഇന്ത്യക്ക് ഇരട്ട ജയം

ഒളിംപിക്‌സ് യോഗ്യതാ ഹോക്കിയില്‍ പുരുഷ- വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് ജയം. പുരുഷ വിഭാഗത്തില്‍ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് ഇന്ത്യ ഇറ്റലിയെ തകര്‍ത്തു. സന്ദീപ് സിംഗിന്റെ ഹാട്രികാണ് ഇന്ത്യക്ക് മികച്ച വിജയം നല്‍കിയത്.

Posted February 19, 2012

നാദാപുരത്ത് സി.പി.ഐ.എം- ആര്‍.എം.പി സംഘര്‍ഷം

വടകര-നാദാപുരം റോഡില്‍ സി.പി.ഐ.എം പ്രവര്‍ത്തകരും റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി) പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.

Posted February 19, 2012

പിറവം: യുഡിഎഫിന് എതിരായ നിലപാടുമായി സോഷ്യലിസ്റ്റ് ജനത

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരായ നിലപാടുമായി സോഷ്യലിസ്റ്റ് ജനതയിലെ ഒരു വിഭാഗം രംഗത്ത്. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ആശിര്‍വാദത്തോടെ പിറവം നിയോജകമണ്ഡലം പ്രസിഡന്റ് അടക്കമുള്ള പ്രവര്‍ത്തകരാണ് യുഡിഎഫിന് എതിരെ പരസ്യനിലപാട് സ്വീകരിച്ചിരിക്കുന്നത്.

Posted February 19, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829