Indiavision Live | Malayalam News Channel

റോട്ടര്‍ഡാം ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് റോജര്‍ ഫെഡററിന്

റോട്ടര്‍ഡാം: റോട്ടര്‍ഡാമില്‍ നടന്ന ലോക ഇന്‍ഡോര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം റോജര്‍ ഫെഡററിന്. ഈ വര്‍ഷം ഫെഡററുടെ ആദ്യ കിരീടമാണിത്. ഫൈനലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുന്‍ ലോക ഒന്നാം നമ്പറായ ഫെഡറര്‍ കീഴടക്കിയത്.

6-1, 6-4 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം. ടൂര്‍ണമെന്റിലെ ടോപ് സീഡായ ഫെഡറര്‍ ഈ വര്‍ഷം ഡെല്‍പോട്രോക്കെതിരെ നേടുന്ന രണ്ടാം ജയമാണിത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറിലായിരുന്നു മുന്‍ പോരാട്ടം.

ഇത് രണ്ടാം തവണയാണ് ഫെഡറര്‍ ഈ കിരീടം നേടുന്നത്. 2005ലായിരുന്നു ആദ്യ നേട്ടം. ഖത്തര്‍, ഓസ്‌ട്രേലിയന്‍ ഓപ്പണുകളുടെ സെമിയിലും പിന്നെ ഡേവിസ് കപ്പിലെയും തിരിച്ചടി മറക്കാന്‍ ലഭിച്ച കിരീടനേട്ടത്തില്‍ ഫെഡറര്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഈ ഫോം നിലനിര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



TOPICS: 

ഫെബ്രുവരി 19, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Other News In This Section