Indiavision Live | Malayalam News Channel

ഫെബ്രുവരി 20, 2012  ലെ വാര്‍ത്തകള്‍

ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷസാധ്യതയില്ല

ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷസാധ്യതയൊന്നും ഇല്ലെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനപരമായ അവസ്ഥയാണുള്ളത്.

Posted February 20, 2012

നാവികരുടെ അറസ്റ്റില്‍ ഇന്ത്യ മാനദണ്ഡങ്ങള്‍ പാലിച്ചില്ല: ഇറ്റലി

നാവികരുടെ അറസ്റ്റില്‍ ഇന്ത്യ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഇറ്റലി ആരോപിച്ചു. രാജ്യാന്തര കപ്പല്‍ചാലിലാണ് സംഭവം നടന്നത് എന്നത് കൊണ്ടുതന്നെ ഇറ്റലിയിലായിരുന്നു കേസ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്

Posted February 20, 2012

സച്ചിന് വിരമിക്കാന്‍ സമയമായി: കപില്‍ ദേവ്

ഏകദിന ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ വിരമിക്കാന്‍ സമയമായെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ലോകക്കപ്പ് വിജയത്തോടെ സച്ചിന്‍ വിരമിക്കേണ്ടതായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ പ്രകടനങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും കപില്‍ പറഞ്ഞു

Posted February 20, 2012

കടലിലെ വെടിവെയ്പ്പ്‌: നാവികരെ റിമാന്‍ഡ് ചെയ്തു

മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം, നാവികരുടെ അറസ്റ്റില്‍ ഇന്ത്യ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഇറ്റലി ആരോപിച്ചു

Posted February 20, 2012

ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിച്ചതായി ആക്ഷേപം

ടൈറ്റാനിയം അഴിമതിക്കേസും വിജിലന്‍സ് അന്വേഷണ സംഘം അട്ടിമറിച്ചതായി ആക്ഷേപം. കേസിലെ സാക്ഷിയായ റൗഫിന്റെ മൊഴി രേഖപ്പെടുത്താതെയാണ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Posted February 20, 2012

കമലും സൂപ്പര്‍താരങ്ങള്‍ക്കെതിരെ

ഇന്നസെന്റിന് പിന്നാലെ സൂപ്പര്‍താരങ്ങളെ പേരെടുത്ത് വിമര്‍ശിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. മമ്മൂട്ടിയും മോഹന്‍ലാലുമടങ്ങുന്ന മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ സാമൂഹ്യഉത്തരവാദിത്വം മറന്നുപോകുന്നുവെന്ന് കമല്‍ കോതമംഗലത്ത് പറഞ്ഞു.

Posted February 20, 2012

തലയുടെ പിറന്നാള്‍ സമ്മാനം

മങ്കാത്തയുടെ ചരിത്രവിജയത്തിന്റെ ഹാംഗ് ഓവര്‍ മാറും മുമ്പ് ആരാധകര്‍ക്ക് തലയുടെ പിറന്നാള്‍ സമ്മാനം. ബില്ലയുടെ രണ്ടാം ഭാഗം അജിത്തിന്റെ പിറന്നാള്‍ ദിനമായ മേയ് ഒന്നിന് തിയറ്ററുകളിലെത്തും.

Posted February 20, 2012

ബച്ചന്‍ സുഖം പ്രാപിക്കുന്നു

ശസ്ത്രക്രിയയ്ക്ക് ശേഷം മുംബൈ സെവന്‍ഹില്‍സ് ആശുപത്രിയില്‍ കഴിയുന്ന അമിതാഭ് ബച്ചന്‍ സുഖം പ്രാപിക്കുന്നു.

Posted February 20, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829