വൈദ്യുതി അമൂല്യമാണെന്നും അത് പാഴാക്കരുതെന്നും പ്രചാരണം നടത്തുമ്പോഴും കോഴിക്കോട് നഗരത്തിലെ ഒരു പരസ്യബോര്‍ഡിലെ വൈദ്യുതി വിളക്കുകള്‍ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഓഫ് ചെയ്യാത്ത നിലയിലാണ്
84-ാമത് ഓസ്‌കര്‍ പ്രഖ്യാപനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി ബിവര്‍ലി ഹില്‍സില്‍ നോമിനേറ്റ് ചെയ്യപ്പെട്ട മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചു.
തൃശൂര്‍: ഏഴാമത് വിബ്ജിയോര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തൃശൂരില്‍ തുടക്കമായി. സാമൂഹിക പ്രവര്‍ത്തക മല്ലിക സാരാഭായ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി വിഭാഗങ്ങളിലായി 95 പ്രദര്‍ശനങ്ങളാണ് മേളയില്‍ നടക്കുക. ഇന്ത്യയിലും വിദേശത്തും പുരസ്‌കാരങ്ങള്‍ നേടിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി നടക്കും. സെമിനാറുകള്‍, സംവാദങ്ങള്‍, കലാരൂപങ്ങളുടെ അവതരണവും ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രോത്സവം 26ന് സമാപിക്കും
ഗിരീഷ് പുത്തഞ്ചേരി അവസാനമായി എഴുതിയ പാട്ട് ഉള്‍ക്കൊള്ളുന്ന വൈഢൂര്യം പ്രദര്‍ശനത്തിനൊരുങ്ങി. ശശീന്ദ്ര കെ.ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൈലാഷാണ് നായകന്‍.