

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഉല്‍പന്ന അവധി വ്യാപാര എക്‌സ്‌ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ ആദ്യ പബ്ലിക് ഇഷ്യുവിന് മികച്ച പ്രതികരണം. വ്യാപാരം ആരംഭിച്ച് ആദ്യ 5 മണിക്കൂറിനുള്ളില്‍ തന്നെ 41 ശതമാനം സബ്ക്രിപ്ഷന്‍ ഉണ്ടായി.
ഐ.പി.ഒയിലൂടെ 663 കോടി സമാഹരിക്കാനാണ് എംസിഎക്‌സ് ലക്ഷ്യമിടുന്നത്. 860 മുതല്‍ 1032 രൂപയാണ് ഓഹരിയുടെ സൂചിക വില. 64.27 ലക്ഷം ഓഹരികളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. എംസിഎക്‌സിന്റെ ആകെ ഓഹരിയുടെ പന്ത്രണ്ടര ശതമാനത്തോളമാണ് ഇത്.
ഫെബ്രുവരി 22, 2012 ലെ വാര്‍ത്തകള്‍

