Stay Connected:

Indiavision Live | Malayalam News Channel

രാംദേവിനും ദില്ലി പോലീസിനും സുപ്രീംകോടതി വിമര്‍ശനം

 | Published: February 23, 2012 Change Font size: (+) | (-)

ദില്ലി: ദില്ലി രാംലീല മൈതാനിയില്‍ നിന്നും ബാബ രാംദേവിനെ പുറത്താക്കിയതിനെതിരെ ദില്ലി പോലീസിന് സുപ്രീംകോടതിയുടെ വിമര്‍ശനം. രാത്രിയിലെ പോലീസ് നടപടി ഒഴിവാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അത്തരം നടപടിയെടുക്കാനുള്ള സാഹചര്യം രാംലീലയില്‍ ഉണ്ടായിരിന്നില്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ രാംലീലയില്‍ അഴിമതിക്കെതിരായി സമരം ആരംഭിച്ച രാംദേവിനെ പുറത്താക്കിയ സംഭവത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് വിമര്‍ശനം.

ബാബാ രാംദേവിനെയും കോടതി വിമര്‍ശിച്ചു. പോലീസ് നടപടിയെടുക്കുമ്പാള്‍ അനുനായികളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും തന്നെ രാംദേവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു. പോലീസ് ലാത്തിചാര്‍ജില്‍ മരിച്ച രാജ് ബാലക്ക് പോലീസും, രാംദേവും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar