യു പിയും മുലായം വീരഗാഥയും
എന്‍ കെ ഭൂപേഷ്
ഇത് നാലാം തവണയാണ് മുലായംസിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുന്നത്. എസ്.പിക്ക് മുന്‍തൂക്കം കിട്ടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചവരെപ്പോലും അത്ഭുതപ്പെടുത്തികൊണ്ടുള്ള വിജയത്തിലുടെയാണ് മുലായംസിംഗ് തന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ബി ജെ പി വിരുദ്ധതയാണ് മുലായ് സിംങിന് മുലായ്‌സിംങിന് എക്കാലവും രാഷ്ട്രീയമായി കരുത്തുനല്‍കിയത്. ഭൂരിപക്ഷ വര്‍ഗിയതയ്‌ക്കെതിരായ നിലപാട് മയപ്പെടുത്തുന്നുവെന്ന തോന്നലുണ്ടാക്കി 2007 ല്‍ കല്യാണ്‍സിംങുമായി യോജിച്ചുനിങ്ങാന്‍ തീരുമാനിച്ചപ്പോള്‍ മുലായത്തിന് രാഷ്ട്രീയമായി തിരിച്ചടിയേല്‍ക്കുകയും ചെയ്തു.
അമേരിക്കയുമായുള്ള ആണവകരാറിനെ തുടര്‍ന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍, കോണ്‍ഗ്രസിന്റെ രക്ഷയ്‌ക്കെത്തിയതും മുലായം സിംങിന് രാഷ്ട്രീയമായി ഗുണം ചെയ്തില്ല.
ഈ രാഷ്ട്രീയതിരിച്ചറിവിനെ മായവതി സര്‍ക്കാരിനെ ഭരണവിരുദ്ധ സാഹചര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് മുലായം സിംങ് യാദവിന് മെച്ചപ്പെട്ട വിജയം നേടാന്‍ സഹായകരമായത്. രാഹുല്‍ ഗാന്ധി അഴിച്ചുവിട്ട പ്രചാരണ കോലാഹലത്തെ ചെറുക്കാന്‍ മകന്‍ അഖിലേഷ് യാദവിന്റെ തന്ത്രങ്ങള്‍ക്ക് കഴിയുകയും ചെയ്തു.
ഇടക്കാലത്ത് കൈവിട്ട മുസ്ലീം സമുഹത്തെ വീണ്ടും ആകര്‍ഷിക്കാന്‍ കഴിഞ്ഞതും മുലായം സിംങിന്റെ തിളങ്ങുന്ന വിജയത്തിന് കാരണമായി. വി പി സിംങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് മുലായം സിംങ് ദേശീയ തലത്തില്‍ ശ്രദ്ധേയനായത്.
ബാബ്‌റി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച അദ്വാനിയുടെ രഥയാത്രയ്‌ക്കെതിരെയും ബി ജെ പിയ്‌ക്കെതിരെയും ശക്തമായ നിലപാടെടുത്തുകൊണ്ട് മുലായം മതേതര രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി.
എന്നാല്‍ വി പി സിംങിന് അധികാരം നഷ്ടപ്പെട്ടപ്പോള്‍ ചന്ദ്രശേഖറിനൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തുതുടര്‍ന്നു. പിന്നീട് 19993 ല്‍ മായവതിയുമായി ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ ദളിത് ന്യുനപക്ഷ രാഷ്ട്രീയത്തിന് പുതിയ തുടക്കം കുറിച്ച് അധികാരത്തിലെത്തിയെങ്കിലും ഏറെക്കാലം മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് അധികാരത്തിലുണ്ടായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമായിരുന്നു മുലായം സിംങ് യാദവ്.
ഇപ്പോള്‍ വര്‍ധിത വീര്യത്തോടെ, ഉത്തര്‍പ്രദേശിന്റെ സാരഥിയായി അവരോധിക്കപ്പെടുമ്പോള്‍, മുലായംസിംങിന് കൈവരുന്നത് ദേശീയരാഷ്ട്രീയ പ്രസക്തിയാണ്. പ്രബല ദേശീയ കക്ഷികളുടെ പിന്തുണയില്ലാതെ ഉത്തര്‍പ്രദേശ് ഭരിക്കാന്‍ കഴിയുന്നതോടെ, മുലായം സിങ് കൈക്കൊള്ളുന്ന നിലപാടുകള്‍ കേന്ദ്ര രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































