Stay Connected:

Indiavision Live | Malayalam News Channel

‘മാസ്റ്റേഴ്‌സ്’ 30ന് തിയേറ്ററുകളില്‍

 | Published: March 24, 2012

പൃഥിരാജും ശശികുമാറും നായകകഥാപാത്രങ്ങളാകുന്ന ജോണി ആന്റണിയുടെ ‘മാസ്റ്റേഴ്‌സ്’ ഈ മാസം മുപ്പതിന് തിയറ്ററുകളില്‍. നവാഗതനായ ജിനു എബ്രഹാമാണ് തിരക്കഥ. സൗഹൃദത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെയും പശ്ചാത്തലത്തില്‍ വികസിക്കുന്ന സസ്‌പെന്‍സ് ത്രില്ലറാണ് ‘മാസ്റ്റേഴ്‌സ്’.

പൃഥിരാജിന്റെ ഈ വര്‍ഷത്തെ ആദ്യചിത്രമായാണ് മാസ്റ്റേഴ്‌സ് എത്തുന്നത്. ഉറുമി,ഇന്ത്യന്‍ റൂപ്പി എന്നീ രണ്ട് ചിത്രങ്ങളിലൂടെ പോയവര്‍ഷം പൃഥിരാജ് ബോക്‌സ് ഓഫീസിലുണ്ടാക്കിയ തിളക്കമാര്‍ന്ന നേട്ടത്തിന്റെ കരുത്തു കൂടി ഈ സസ്‌പെന്‍സ് ത്രില്ലറിന് ഗുണം ചെയ്യുമെന്ന് കരുതുന്നു.

തമിഴകത്തെ നവധാരാ സിനിമകളുടെ മുന്‍നിരക്കാരനായ ശശികുമാറിന്റെ ആദ്യമലയാളചിത്രമെന്ന പ്രത്യേക കൂടി മാസ്റ്റേഴ്‌സിനുണ്ട്. സമുദ്രക്കനിയും ചിത്രത്തിലുണ്ട്.

പിയാ വാജ്‌പേയി,അനന്യ,മിത്രാ കുര്യന്‍.സന്ധ്യാ,സുരേഖ എന്നിവര്‍ കഥാഗതിയെ സ്വാധീനിക്കുന്ന സ്ത്രീകഥാപാത്രങ്ങളാകുന്നു. ബിജുമേനോന്‍,സലിംകുമാര്‍,മുകേഷ്,ജഗതി,അനില്‍ മുരളി,ഭഗത് മാനുവല്‍ എന്നിവരും മാസ്റ്റേഴ്‌സിലുണ്ട്.

എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ചിത്രമാണെങ്കിലും തന്റെ പതിവ് കഥ പറച്ചില്‍ രീതിയില്‍ നിന്ന് മാറിയാണ് ജോണി ആന്റണി മാസ്റ്റേഴ്‌സ് ഒരുക്കുന്നത്. സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ ബി  ശരത് ചന്ദ്രന്‍ ആണ് നിര്‍മ്മാണം.സെവന്‍ ആര്‍ട്‌സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.  മധു നീലകണ്ഠനാണ് മാസ്റ്റേഴ്‌സിന് ക്യാമറ ചലിപ്പിക്കുന്നത്. ഗോപീസുന്ദറാണ് സംഗീതം.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar