ഗദ്ദാഫിയുടെ മകനെ വിട്ടു നല്‍കാനാവില്ലെന്ന് ലിബിയ
ട്രിപ്പോളി: മുന്‍ ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ദ് അല്‍ ഇസ്ലാമിനെ അന്താരാഷ്ട്ര കുറ്റകൃത്യ കോടതിക്ക് വിട്ടുനല്‍കാനാവില്ലെന്ന് ലിബിയന്‍ നിയമ മന്ത്രി അലി അഷൗര്‍. സാമ്പത്തിക അഴിമതിക്കും കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സെയ്ദ് വിചാരണ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. ലിബിയയുടെ നിയമ വ്യവസ്ഥയ്ക്ക് അനുസൃതമായാണ് വിചാരണ നടക്കുക.
അതേസമയം മനുഷ്യാവകാശ സംഘടനകളും മറ്റും, സെയ്ദിനെ അന്താരാഷ്ട്ര കുറ്റകൃത്യ കോടതിക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ലിബിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































