Stay Connected:

Indiavision Live | Malayalam News Channel

പഞ്ചാബിന് 2 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം

 | Published: April 15, 2012

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ് ഇലവന് വിജയം. അവസാന ഓവര്‍ വരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ 2 റണ്‍സിനാണ് പഞ്ചാബ് ആതിഥേയരെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 134  റണ്‍സെടുത്തു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം നേരത്തെ കൂടാരം കയറിയപ്പോള്‍ മന്‍ദീപ്  സിംഗ് മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. മന്‍ദീപ് 38 ഉം ഹസ്സി 32 ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക്  രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കററ് നഷ്ടമായി. ക്രീസില്‍ ചുവടുറപ്പിക്കുമുമ്പേ കാലിസിനെ ഭട്ട് ദോഗ്രയുടെ കയ്ക്കുള്ളിലെത്തിച്ചു. തൊട്ടുപുറകേ 22റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഗംഭീറിന്റെ വിക്കറ്റും കൊല്‍ക്കത്തക്ക് നഷ്ടമായി.

ഇതോടെ അനിശ്ചിതത്വത്തിലായ നൈറ്റ് റൈഡേഴ്‌സ് പതുക്കെ കരകയറാന്‍ ആരംഭിച്ചെങ്കിലും അടുത്തടുത്ത് രണ്ട് വിക്കറ്റ് വീണതോടെ വീണ്ടും കാര്യം അവതാളത്തിലായി. 6 ന് 88 എന്ന നിലയില്‍ നിന്നും 7 ന് 128 റണ്‍സ് എന്ന നിലയിലേയ്ക്ക് ടീമിനെ എത്തിച്ചത്  ഡി ബി ദാസ് എന്ന ഒറ്റയാള്‍ പോരാളിയായിരുന്നു.

അവസാന ഓവറില്‍ 1 ബോളില്‍ നിന്നും 4 റണ്‍സെന്ന അനായാസവും എന്നാല്‍  അത്യന്തം പ്രയാസകരവുമായ  ദൗത്യം ഏറ്റെടുത്ത്  ബാറ്റ് വീശിയ ദാസിന് പക്ഷേ അത് പൂര്‍ത്തികരിക്കാനായില്ല. അവസാന പന്തെറിഞ്ഞ ഹര്‍മിത് സിംഗിനെ ബൗണ്ടറി കടത്താമെന്ന് കരുതിയെങ്കിലും രണ്ട് റണ്‍സില്‍ അതൊതുങ്ങി.

കൊല്‍ക്കത്തയുടെ 5 വിക്കറ്റ് വീഴ്ത്തിയ നരൈന്‍ തന്നെയാണ് കളിയിലെ കേമന്‍. 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഐപിഎല്ലിലെ മൂന്നാമത്തെ റെക്കോര്‍ഡ് കുറിച്ച് നരൈന്‍ 5 വിക്കററ് സ്വന്തമാക്കിയത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar