ഹസാരെ സംഘത്തില്‍ രൂക്ഷമായ ഭിന്നത
ദില്ലി: ബാബ രാംദേവുമായി സഹകരിക്കുന്നതിനെ ചൊല്ലി അന്നാ ഹസാരെ സംഘത്തില്‍ രൂക്ഷമായ ഭിന്നത. ഹസാരെ കോര്‍ കമ്മിറ്റിയില്‍ നിന്ന് മുഫതി കാസ്മി രാജിവെച്ചു. ഹസാരെ സംഘാംഗങ്ങളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും മുസ്ലീംവിരുദ്ധരെന്ന് ആരോപിച്ചായിരുന്നു കാസ്മിയുടെ രാജി.
എന്നാല്‍ കാസ്മിയെ കോര്‍കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് ഹസാരെ സംഘം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയതുകൊണ്ടാണ് നടപടി.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































