Stay Connected:

Indiavision Live | Malayalam News Channel

വിവാദ ഭൂമി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വേണ്ടെന്നുവച്ചു

 | Published: April 27, 2012

ദില്ലി: പൂനെയില്‍ തനിക്കായി വിശ്രമകാല വസതി നിര്‍മിക്കാന്‍ അനുവദിച്ച ഭൂമി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വേണ്ടെന്നുവച്ചു. സൈനികരുടെ വിധവകള്‍ക്കും വിമുക്തഭടന്മാര്‍ക്കുമായി നീക്കിവച്ച ഭൂമിയായിരുന്നു വിശ്രമകാല വസതി നിര്‍മ്മിക്കുന്നതിന് രാഷ്ട്രപതിക്ക് അനുവദിച്ചത്. വസതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് സംഭവം വിവാദമായതൊടെയാണ് ഭൂമി വേണ്ടെന്ന് വെയ്ക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചത്. സൈനികരുടെ വിധവകള്‍ക്കായി നീക്കിവെച്ച ഭൂമിയായിരുന്നു ഇതെന്ന് അറിയില്ലായിരുവെന്നാണ് രാഷ്ട്രപതി നല്‍കിയ വിശദീകരണം.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar