കാശ്മീര്‍ പ്രശ്‌നം സമാധാനപൂര്‍വം പരിഹരിക്കണം: ബാന്‍കി മൂണ്‍
ദില്ലി: കാശ്മീര്‍ പ്രശ്‌നം അവിടുത്തെ ജനങ്ങളുടെ ആഗ്രഹം കൂടി പരിഗണിച്ച് സമാധാനപൂര്‍വം പരിഹരിക്കണമെന്ന് ഐക്യരാഷ്ടസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. ഇന്ത്യയും പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ശ്രമം തുടരണം. ഭീകരതെ നേരിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, വിദേശകാര്യമന്ത്രി എസ്എം. കൃഷ്ണ, എന്നിവരുമായി താന്‍ ചര്‍ച്ച ചെയ്തു. മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ഇന്ത്യയുടേയും പാകിസ്താന്റെയും സര്‍ക്കാരുകള്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































