Stay Connected:

Indiavision Live | Malayalam News Channel

സച്ചിന്‍ രാജ്യസഭാ സീറ്റ് സ്വീകരിച്ചത് സമ്മര്‍ദ്ദത്താല്‍: ബാബാ രാംദേവ്

 | Published: April 28, 2012 Change Font size: (+) | (-)

ദില്ലി: രാജ്യസഭാ സീറ്റ് സ്വീകരിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ നിര്‍ബന്ധിപ്പിക്കുകയായിരുന്നുവെന്ന് യോഗ ഗുരു ബാബാ രാംദേവ്.

സച്ചിന് സീറ്റ് നല്‍കി അഴിമതിയില്‍ മുങ്ങിത്താഴുന്ന കോണ്‍ഗ്രസ് മുഖം മിനുക്കാന്‍ ശ്രമിക്കുകയായിരുന്നു.രാജ്യസഭ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളുടെ അഴിമതി സംബന്ധമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സച്ചിന്‍ ബാധ്യസ്ഥനാണ്. തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം ഒരുപാട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ടാവാം. എന്നാല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് സച്ചിന്‍ ഉത്തരം നല്‍കേണ്ടി വരുമെന്നും രാംദേവ് പറഞ്ഞു.

രാജ്യത്തെ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് സച്ചിന് രാജ്യസഭാ സീറ്റ് നല്‍കിയത്. സച്ചിനെ ആദരിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. സച്ചിനെ ഉപയോഗിച്ച് രക്ഷപെടാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സച്ചിനെ രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത കോണ്‍ഗ്രസ് നടപടി സംശയാസ്പദമാണെന്ന് ശിവ്‌സേന തലവന്‍ ബാല്‍ താക്കറെ പറഞ്ഞു. രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് സച്ചിന് ഭാരത രത്‌നം നല്‍കാത്തത്. സച്ചിന്റെ ജനപ്രീതി ഉപയോഗിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്നും താക്കറെ ആരോപിച്ചു.

സച്ചിന്റെ രാജ്യസഭാ പ്രവേശന വാര്‍ത്തകേട്ട് ഞെട്ടിയെന്ന് മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കോച്ചിംഗ്, ബിസിനസ്, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയവ എന്തെങ്കിലുമാകും സച്ചിന്‍ തെരഞ്ഞെടുക്കുകയെന്നാണ് കരുതിയത്. രാജ്യസഭാ എം പിയെന്നത് തന്റെ വന്യസങ്കല്‍പങ്ങളില്‍ പോലും ഇല്ലായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ സച്ചിന് വേണ്ടത്ര അനുഭവമില്ലെന്ന് പ്രമുഖ ക്രിക്കറ്റ് വ്യാഖ്യാതാവ് ഹര്‍ഷ ബോഗലെ പറഞ്ഞു

സച്ചിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ സ്വാഗതം ചെയ്ത സിപിഐ നേതാവ് ഗുരുദാസ് ഗുപ്ത, നിലവില്‍ മികച്ച ഫോമിലുള്ള സൗരവ് ഗാംഗിലിയേയും പരിഗണിക്കണമായിരുന്നുവെന്ന് തമാശരൂപേണ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് കോണ്‍ഗ്രസിന്റെ നീക്കമെങ്കില്‍ ഒന്നോര്‍ക്കണം, സച്ചിന്‍ രാഷ്ട്രീയത്തിനും അതീതനാണ്.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar