Stay Connected:

Indiavision Live | Malayalam News Channel

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: എന്‍ ഡി എയില്‍ അഭിപ്രായ ഭിന്നത

 | Published: May 1, 2012

ദില്ലി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി എന്‍ ഡി എയില്‍ അഭിപ്രായ ഭിന്നത. എ പി ജെ അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കാമെന്ന നിലപാടല്ല തങ്ങളുടേതെന്ന് ജെ ഡി യു വ്യക്തമാക്കി.

സമാജ് വാദി പാര്‍ട്ടി എ പി ജെ അബ്ദുള്‍ കലാമിന്റെ പേര് നിര്‍ദ്ദേശിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ബി ജെ പി നേതാവ് സുഷമ സ്വരാജ് ഇന്നലെ പറഞ്ഞിരുന്നു. പ്രണബ് മുഖര്‍ജിയെയും ഹമീദ് അന്‍സാരിയെയും പിന്തുണയ്ക്കില്ല. സുഷമ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാട് തന്നെയാണെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ വിയോജിപ്പുമായി എന്‍ ഡി എ ഘടക കക്ഷിയായ ജനതാദള്‍ യുനൈറ്റഡ് അദ്ധ്യക്ഷന്‍ ശരത് യാദവ് ഇന്ന് രംഗത്തെത്തി. സുഷമയുടെത് ബി ജെ പിയുടെ നിലപാട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്ന ആളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സി പി ഐ എം തീരുമാനം എടുത്തിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar